Montage

കവിത- അമ്മ

കവിത- അമ്മ

By Manikandan Sankara

മക്കളുടെ കൊതി
തീർത്തൊടുവിൽ
ആ കൈകളിലെ തൊലി
പൊള്ളിയടർന്ന പാടുകൾ
ചങ്കിനെ കുത്തും
എന്നാലും ,
ആ മുഖത്ത് സംതൃപ്തിയും
സ്നേഹവും മാത്രം !

നിന്റെ ഉപ്പു വീണ
വിയർപ്പിലാണ് ഞാൻ
ഉറങ്ങിയിട്ടുള്ളത് ,
കളിച്ചിട്ടുള്ളത്‌
അവസാനം നുകർന്ന
അമ്മിഞ്ഞപ്പാലിൽ പോലും
നിന്റെ വിയർപ്പിന്റെ
ഉപ്പുരസം ഉണ്ടായിരുന്നു ,
മധുരമൂറുന്ന
സ്നേഹഭാജനങ്ങൾ
നിറഞ്ഞിരുന്നു !

കരൾചീന്തി ,
ഉലയിലൂതി ,
സ്നേഹമാക്കിയാണമ്മ
അമ്മിഞ്ഞയായും
അന്നമായും
എനിക്കു തന്നത് .
തന്നതിനു പകരം
ഞാനെന്തും നൽകാം ,
എൻ ജീവൻ പോലും
അവിടുത്തേതല്ലേ ?

മൗനമാണ്
എനിക്ക് നിന്നോട് !
ചോദിക്കുന്നതെന്തോ
പറിച്ചാണ് നീയെനിക്ക്
തരുന്നത് ,
എങ്ങനെ മരിക്കും ഞാൻ
ഈ സ്നേഹത്തിന്
മറുപകരം നൽകി…!

manikandansankara.mk@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

nineteen − 16 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top