Montage

കവിത- പുറത്തായവന്‍

കവിത- പുറത്തായവന്‍

By റഫീഖ് പുതുപൊന്നാനി

പറയണ്ട ഇനിയൊരു വേദവാക്യം
പരതണ്ട നിരത്തുവാന്‍ ന്യായവാദം
പഴികേട്ട് മടുക്കട്ടെ നിന്‍റെ ജന്മം
പലവുരു കേട്ടം പഠിക്കാത്തവന്‍
പിടിവിട്ട യന്ത്രമായ്ക്കറങ്ങിയവന്‍
എന്നോ മുളപ്പിച്ച വിത്തുപോലെ
ഇന്നും തളിര്‍ക്കാത്ത നാമ്പു പോലെ
എവിടെയോ തീരാന്‍ ഉഴിഞ്ഞിട്ടവന്‍
നീളുന്നു പേരും പെരുമയെല്ലാം
കാരണം പലതുണ്ടു പറയുവാനും.
ജീവിതം ഹോമിക്ക് നിസ്സംഗനായ്
വിജയം നിനക്കു പറഞ്ഞതല്ല
പിന്നിലേക്കാണു നടക്കേണ്ടത്
ചൊല്ലിക്കഴിഞ്ഞൂ മേലാളന്മാര്‍
വിധി പറഞ്ഞൊഴിയും പലവിധക്കാര്‍
ലോകം പറയുന്ന നിയമമെല്ലാം
സ്വാര്‍ത്ഥമാം മേലാളധര്‍മ്മമല്ലോ
കേട്ടു തരിക്കല്ലേ ഈ വിധികള്‍
പിറകോട്ടു നടക്കല്ലേ പിഞ്ചോമനേ
കയറിന്‍ കുരുക്കിലഭയമില്ല,
രോഷം പകയിലും കാര്യമില്ല
അടയുന്ന വാതില്‍ മുട്ടിടേണ്ട
കൈക്കുമ്പിളില്‍ നോക്കൂ കണ്‍ തുറന്ന്
കാണാമതില്‍ നിന്‍െറ ഭാവികാലം
കൈവെള്ള പറയും നിനക്കുള്ളത്
കഴിവുകള്‍ കൊണ്ടു കരുത്തരാകാം
അധ്വാനമൊന്നേ വിജയമാര്‍ഗ്ഗം
അല്ലാത്ത ഭാഗ്യത്തിലാര്‍ത്തി കാട്ടി
ജീവിതം പാഴ്വേലയാക്കിടേണ്ട.

rafiqpni@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

three × 2 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top