Montage

കവിത- പ്രയാണം

കവിത- പ്രയാണം

By Maya J Nair

സംവത്സരങ്ങൾക്കു മുൻപേ
തുടങ്ങിയ പ്രയാണം..
പ്രപഞ്ചത്തിനൊരു കോണിൽ
വെറുമൊരണുവായി-
കടലറിയാതെ,
കാറ്ററിയാതെ,
എന്നോ തുടങ്ങിയ പ്രയാണം..

ചെമ്പനീർമൊട്ടുകൾ
വിടരുവതു കണ്ടു,
ചേലെഴും തുമ്പ-
ക്കുടങ്ങളും കണ്ടു,
കുഞ്ഞിളം പക്ഷികൾ
പാടുവതു കേട്ടു,
ചെറുമഴച്ചാറ്റലി-
ന്നീണവും കേട്ടു,

പുലർമഞ്ഞുതുള്ളി തൻ
കുളിർമയതറിഞ്ഞു,
അലകടൽകാറ്റിന്റെ
തഴുകലുമറിഞ്ഞു,
ധരണി തൻ ഉണ്മകൾ
പിന്നെയുമറിഞ്ഞു..

സംവത്സരങ്ങൾക്കു മുൻപേ
തുടങ്ങിയ പ്രയാണം..
സത്യങ്ങൾ തേടി ഞാൻ
എന്നോ തുടങ്ങിയ പ്രയാണം!

പട്ടിണിക്കോലങ്ങൾ
ഉഴലുവതു കണ്ടു,
വിടരാത്ത മൊട്ടുകൾ
കരിയുവതു കണ്ടു,
ലോകം പിളർക്കും
വിലാപങ്ങൾ കേട്ടു,
തിന്മകൾ തൻ
അട്ടഹാസവും കേട്ടു..

ഇടനെഞ്ചിൽ അഗ്നി
ജ്വലിപ്പതുമറിഞ്ഞു,
അശ്രുബിന്ദുക്കളുടെ
പ്രളയവുമറിഞ്ഞു!
ധരണി തൻ ഉണ്മകൾ
പിന്നെയുമറിഞ്ഞു..

സംവത്സരങ്ങൾക്കു മുൻപേ
തുടങ്ങിയ പ്രയാണം..

തളരുന്ന കാലുകൾ ഇടറാതെ-
യൊരു മാത്ര നിൽക്കാതെ,
മുന്നോട്ടു വീണ്ടും
പ്രയാണം, പ്രയാണം..!!

maya.j.nair@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

sixteen − 11 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top