Montage

കവിത- പ്രാവുകള്‍…

കവിത- പ്രാവുകള്‍…

പ്രാവുകള്‍ വന്നു ചേക്കേറിയ ഇന്ത്യയുടെ പടിവാതിലില്‍
By അച്യുതന്‍ വി ആര്‍

ഈ പടിവാതില്‍ക്കല്‍
ഏതു സമാധാനത്തിന്‍റെ
ദൂതരായാണ്
ചേക്കേറിയത് നിങ്ങള്‍!

യൂഫ്രട്ടീസിന്‍റെ തീരത്തുനിന്നും,
നോഹയുടെ പെട്ടകത്തില്‍,
സമാധാനത്തിന്‍റെ
വെള്ളരിപ്രാവുകളായിത്തന്നെയാണോ ,
ഇവിടെ വന്നിറങ്ങിയത്?

ആരും അറിയാതെ
പഞ്ചനക്ഷത്രഹോട്ടലില്‍ വന്ന്
സര്‍വ്വവും ഭസ്മമാക്കാന്‍,
അവര്‍ക്ക്
വഴികാട്ടിയായ്‌ നിന്നത്
നിങ്ങളില്‍ ആരാണ്?

ഒറ്റക്കിങ്ങിനെ
അരിമണിയും മലരും
കൊറിച്ചിരുന്നു
എന്തോ ചിന്തിക്കുന്ന നീയാണോ?

ഓര്‍മ്മയുണ്ടോ
നിങ്ങളുടെ പൂര്‍വ്വീകരായ
പ്രിയ സുഹൃത്ത്
ഷേര്‍ ആമിയെ?*
നെഞ്ചിലും കാലിലും വെടിയേറ്റു
മരിച്ചു വീണ
ഷേര്‍ അമിയെ?
ജി ഐ ജോയെ?*
ഇതില്‍ ആരുടെ
പിന്തലമുറക്കാരാണ് നിങ്ങള്‍?

നിങ്ങളുടെ വെള്ളക്കുപ്പായങ്ങള്‍
ചാരം മുക്കിയത് എന്തിനാ ?
നഷ്ടപ്പെട്ട ആ അടയാളങ്ങള്‍
ഒരു സമാധാനത്തിനെങ്കിലും
ഇനി തിരിച്ചു കിട്ടില്ലെന്നറിയില്ലേ
നിങ്ങള്‍ക്കും ഞങ്ങള്‍ക്കും?
************
യൂഫ്രട്ടീസിന്‍റെ തീരത്തുള്ള മെസോപ്പോട്ടെമിയ അവരുടെ പൂര്‍വ്വാശ്രമം
നോഹയുടെ പെട്ടകത്തിന്‍റെ സൂചന പഴയ  നിയമത്തില്‍ കാണാം.

*ഒന്നാം ലോകയുദ്ധകാലത്ത് ഷേര്‍ അമി ( പ്രിയ സുഹൃത്ത് എന്നാണ് അര്‍ത്ഥം.) എന്ന അമ്പലപ്രാവ് സന്ദേശം കൊടുത്ത് നിരവധി ഫ്രഞ്ച് സൈനികരുടെ ജീവന്‍ രക്ഷിച്ചു.നെഞ്ചിലും കാലിനും വെടിയേറ്റെങ്കിലും (കാലില്‍ കെട്ടിത്തൂക്കിയ സന്ദേശം നശിപ്പിക്കാന്‍ ആണ്  ശത്രുക്കള്‍ വെടിവെച്ചത്) വിഷവാതകവും ബോംബാക്രമണവും അതിജീവിച്ചു 25 മിനുട്ടോളം പറന്നുചെന്ന് പ്രധാന സന്ദേശം ഫ്രഞ്ച് സൈനികര്‍ക്ക് കൈമാറി. ‘croix de guerre’ (അര്‍ത്ഥം-military cross) എന്ന ധീരതക്കുള്ള പുരസ്കാരം നല്‍കി ആ പ്രാവിനെ ആദരിച്ചു. ജി ഐ ജൊ എന്ന പ്രാവ് ഇറ്റലിക്കാരുടെ ജീവന്‍ രക്ഷിച്ചു ഇതേപോലെ സന്ദേശങ്ങള്‍ കൊടുത്തുകൊണ്ട്.സഖ്യകഷികള്‍ ഇറ്റാലിയന്‍ നഗരം ബോംബിടാന്‍ പോകുന്നു എന്ന സന്ദേശം 20 മിനുട്ടുകൊണ്ട് 32 കിലോമീറ്റര്‍ പറന്നു ചെന്ന് ഇറ്റാലിയന്‍ സൈനികര്‍ക്ക് കൊടുത്തു.ആ പ്രാവിനെ dickin എന്ന ധീരതക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചു.ഇന്ത്യയില്‍ gate way of india യുടെ സമീപം ഉള്ള താജ് ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇതിനു വേണ്ട വിവരം  ഷേര്‍ അമിയുടെയോ, ജി ഐ ജോയുടെയോ പിന്തലമുറക്കാരാവാം കൊടുത്തത് എന്ന് സൂചന.ഇന്ത്യയുടെ ചുറ്റും ശത്രുക്കള്‍ ആണെന്ന ബോധം എങ്കിലും നമുക്കുണ്ടാകാകേണ്ടതാണ്.

santhasagaram@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

three + 10 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top