Montage

കവിത- മനുഷ്യൻ

കവിത- മനുഷ്യൻ

By തസ്മിൻ ഷിഹാബ്‌

മൂന്നാം ദിനത്തിൽ
അടർന്നുവീണ കണ്ണുകൾ
പുഴുവരിച്ചടർന്ന നഖങ്ങൾ
അഞ്ചാംദിനം ചിന്തയും
ചലനവും ബുദ്ധിയും
ഉന്മത്തമാക്കിയ തലച്ചോർ
ആറാംദിനം വിശപ്പറിഞ്ഞ വയർ
കുടൽമാല ആമാശയം
ഒരോ നിമിഷവും അഴുകിപുഴുത്ത്‌
ഓരോ അണുവിലും
മുളപൊട്ടിയമൺകൂനയിൽ
തകർന്നു വീണ സൗന്ദര്യത്തിന്റെ
നിറപ്പടർപ്പുകളിൽ
വടിവൊത്ത ഒരുക്കങ്ങളിൽ
മുഖ പകർച്ചകളിൽ
ലഹരികളിൽ ഉന്മത്ത ജ്വലനങ്ങളിൽ
ജീവൻ മിടിപ്പടക്കും നേരം
താനെന്തെന്നറിയാതെ
ആടിത്തിമിർത്ത അഹന്തകളിൽ
പുഴു വരിക്കുന്നു
കണ്ണടഞ്ഞ്‌ താളം നിലച്ച്‌
മൃതമായെന്നേകസ്വരത്തിൽ…
ദുസ്സഹമീ ഗന്ധം
മൂക്കുപൊത്തി
വഴിതിരിഞ്ഞോടുന്നു ലോകം!

thasminka@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

eighteen − eleven =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top