Montage

കവിത- രോഗം

കവിത- രോഗം

By വരുൺ പുന്നശ്ശേരി

പനിപിടിച്ച
വയസ്സനിലകൾ
ശവമടക്കിനെത്തും.
ചുമച്ചു ചുമച്ചൊരു മഴ
കുട പിടിച്ച നിന്നെ
കുത്തിവെക്കും.
മുറിഞ്ഞുപോയ അവയവങ്ങൾ
മരിച്ചവന്റെ കരച്ചിൽ
പുറത്തോട്ടെഴുതും.
പുല്ലുകൾ,
തിരിച്ചുപോകുന്ന നിന്നില്‍
എല്ലുകൾ മുഴപ്പിച്ചു തുപ്പുമ്പോൾ,
നനഞ്ഞ ചിത
വീണ്ടും
നനയും.
ഒളിച്ചുനോക്കരുത്,
ആണിയടിക്കപ്പെടാൻ
ഇനിയെന്റെ മരുന്നുകുപ്പിയിൽ
ഇടമില്ല…

varunmp96@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

4 + 17 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top