ശേഷം
By ദിനീഷ് വാകയാട്
മാംഗല്യം കഴിഞ്ഞു……
വധൂവരന്മാരിറങ്ങി….
ഒത്തിരിസ്വപ്നങ്ങളും കൊണ്ട്
ജീവിതയാത്രതൻ
മാസ്മരലോകത്തിൻ
മറ്റൊരദ്ധ്യായംതുറന്നു
വായിയ്ക്കുവാൻ…!
ജീവിത്തിന്ന് പുതിയൊ-
രർത്ഥം കുറിയ്ക്കുവാൻ !
മഴ ചതിച്ചില്ലിന്ന്…….!
വെയിലും തുടുത്തില്ല……!
കാർമേഘമാകെയു-
റഞ്ഞുകൂടുന്നുണ്ട്
ഒരച്ഛൻ്റെ കൺകളിൽ…!!
dineeshvakayad@gmail.com
നന്ദി….. നമസ്ക്കാരം
വാത്സല്യകണ്ണീർമഴ….