Montage

പ്രേമോദാരം

പ്രേമോദാരം

പരിപാവനമായ പ്രേമത്തെ മരം ചുറ്റിക്കളിയെന്ന പേരിൽ വാസ്തവത്തിൽ മലീമസമാക്കുന്നത് നിത്യഹരിത നായകൻ പ്രേംനസീറിന്റെ കാലത്തെ ചില ചലച്ചിത്ര ആവിഷ്ക്കാരങ്ങളാണ്. കാമുകീ കാമുകന്മാരായി ഞങ്ങൾ വാഴ്ത്തപ്പെടാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായെങ്കിലും അതു കൊണ്ടു നാം എന്തു നേടിയെന്ന് നെഞ്ചിൽ തൊട്ട് ചോദിച്ചു തുടങ്ങിയിരിക്കുന്നു, ഈയിടെയായി എന്റെ പ്രിയ കാമുകി സ്നേഹപ്രിയ. അതിനെ എന്നാണാവോ നിങ്ങളിനി കഴുത്ത് ഞെരിച്ച് കൊല്ലുന്നതെന്നുമവൾ ഇടക്കിടെ കളിയാക്കി ചിരിക്കുന്നുണ്ട്.

“ഇത്രേം കാലത്തെ കരീം പൊകെം നിറഞ്ഞ
ജീവിതത്തിനെടെലും അരുതാത്തതെന്തെങ്കിലും നാം ചെയ്തോ ?”

വളരെ പ്രസക്തമായ ചോദ്യം. ജീവിതത്തിന് പ്രേമമെന്ന അടിവളം നൽകി. അതിന്റെ തണലിൽ പ്രണയത്തെ ഇത്രേം ഭംഗിയായി പരിപോഷിപ്പിച്ചു. സ്നേഹസാന്ത്വനത്തെ വളരെ ആഴത്തിൽ സ്പർശിക്കാൻ പാടുപെടുന്ന ഇക്കാലത്ത് പ്രേമത്തിന്റെ പേരിൽ ഉയർത്തി കാട്ടാവുന്ന ഉത്തമ മാതൃക. ഒരു നീല രാത്രിയിൽ എല്ലാം അടിയറവ് പറഞ്ഞ് തനി പൈങ്കിളിയായി നാമൊരിക്കലെങ്കിലും അധ:പതിച്ചോ? നമ്മൾക്കിടയിൽ നിശബ്ദമായി നീരോടുന്ന പ്രണയ നദിയെക്കുറിച്ച് നാലാൾക്കാർ നല്ലത് മാത്രം പറഞ്ഞു. അത്രയും പോരെ ഒരു ജീവിത വിജയത്തിന് !

“ആയുസ്സ് അനുവദിക്കുകയാണെങ്കിൽ ആറു പതിറ്റാണ്ട് നമുക്കിടയിൽ ഇനിയുമുണ്ട്. അതു വളരെ ധാരാളം. അതിനിടയിൽ നാമെത്ര തവണ പരസ്പരം വിലയിച്ചിരിക്കും ? അഥവാ ഞാനാണാദ്യം മരിക്കുന്നതെങ്കിൽ നീയൊരു ഏഴു കൊല്ലം കൂടി വൈധവ്യം ചുമക്കേണ്ടി വരും. അത്രമാത്രം. ”

“ഇത്രയൊക്കെ കാത്തിട്ടും വെറും മൃഗചാപല്യമായി ഇനിയും മുദ്രകുത്തപ്പെട്ടാൽ പിന്നെ ഇതുവരെ നിലനിർത്തിയ പ്രണയമെന്ന പാവനത്വത്തിന് എന്തർഥമാണ്‌ പ്രിയേ …? ”

അവൾ പിന്നീടൊന്നും ഉരിയാടിയില്ല.

എന്തിനായിയുന്നു ഇത്രേം കാലത്തെ കാത്തിരിപ്പെന്ന് മനസ്സ് വെറുതെ മുരണ്ടു. നമുക്കിടയിൽ കുടുംബ പ്രാരബ്ധങ്ങളും വിലക്കും ഒരിയ്ക്കലും തടസ്സമായില്ല. എന്നിട്ടുമിങ്ങനെ പിടിച്ചു നിന്നില്ലേ ?

“എത്ര കുഴിച്ചാലും പാറ കാണാതെ ചെളി മാത്രം വമിപ്പിക്കുന്ന ഒരു കുഴൽക്കിണർ…അതായിരിക്കരുത് ദാമ്പത്യം. അങ്ങനെയായാൽ ആഴമധികമുണ്ടായാലും എപ്പോൾ വേണെങ്കിലും വറ്റിവരണ്ടു പോ യേക്കാം.”

പെട്ടെന്ന് വരണ്ട വൻകര കണക്കെ അവർക്കു മുന്നിൽ ജീവിതം സാന്ദ്രമായി. വീർപ്പുമുട്ടിപ്പോയ അവൾ വലിയ വായിൽ കരഞ്ഞു. അലയാഴി നിലച്ച കടൽ കണക്കെ വിങ്ങിപ്പൊട്ടി അന്നേരം അവൻ.

കടലെടുത്ത കരയുടെ ആഴങ്ങളിലേക്ക് അവളെ അവൻ സാവകാശം ആനയിച്ചു. എന്നിട്ട്, അതുവരെ ജീവിതത്തിൽ പുരളാത്ത അഴുക്കുകളുടെ കണക്കുകൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു.

അതെ. പ്രണയത്തിന്റെ കാര്യത്തിൽ ഒരിയ്‌ക്കലെങ്കിലും കളങ്കപ്പെടാത്ത അവർക്കായിരുന്നു ആ നൂറ്റാണ്ടിലെ മാതൃകാ കാമുകീകാമുകന്മാർക്കുള്ള ആദ്യത്തെ അവാർഡ്!

1

മുയ്യം രാജൻ

Muyyam Rajan | Assistant Manager | Excavation Department | Western Coalfields Limited | Coal Esrate, Civil Lines | Nagpur 440001 (Maharashtra) | Email - muyyamrajan@gmail.com View All Authors >>

One thought on “പ്രേമോദാരം”

Leave a Reply

Your email address will not be published. Required fields are marked *

8 + 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top