Montage

യാത്ര

ഇന്നെന്റെ യാത്ര കൊൽക്കത്ത കുടുംബത്തോട് കൂടെ…

ഇപ്പോൾ കുറച്ചായിട്ട് ഇങ്ങനെയാ…

സേവനാർത്ഥം വാസം കൊൽക്കത്തയിൽ ആയതിനാൽ വീടും വീട്ടുകാരും കുടുംബവും അങ്ങ് നാട്ടിലും ഞാൻ തനിച്ച് ഇവിടെയും.
ആകയാൽ ഇവിടെയും ഉണ്ട് എനിക്ക് ഉമ്മയായിട്ടും ഉപ്പയായിട്ടും സഹോദരിമാരായിട്ടും ഹൃദയത്തോട് ചേർത്ത് വെക്കാൻ ചില നല്ല ബന്ധങ്ങൾ ….

സന്തോഷങ്ങളും സഹതാപങ്ങളും പരസ്പരം പങ്ക് വെച്ച് ഒരു ജീവിതം….

നമുക്ക് കാര്യത്തിലേക്ക് കടക്കാം….

യത്ര എന്നും എനിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടാവാം Dr, P B സലീം സാറിന്റെ ബീവി ഫാത്തി ഉമ്മ ഉസ്താദെ നമുക്കൊരു യാത്ര പോയാലോ എന്ന് ചോദിച്ചത്…
ചെറിയൊരു ഒഴിവ് സമയം ആയതിനാൽ ഞാൻ ok എന്നും പറഞ്ഞു….

പോകുന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഒന്നൂടെ സന്തോഷമായി….

കൽക്കത്തയിൽ നിന്നും 165 കി.മി. വടക്കുള്ള പ്രകൃതി സുന്ദരമായ ബോൽപൂർ ഗ്രമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന രവീന്ദ്രനാഥടാഗൂർ #ശാന്തിനികേതൻ വിദ്യാലയം കാണാൻ ഒരാഗ്രഹം കൊൽക്കത്തയിൽ വന്നത് മുതലേ എന്നെ അലട്ടിയിരുന്നു…

അങ്ങോട്ടാണെന്നറിഞ്ഞപ്പോൾ ഞാൻ വളരെ ആവേശത്തിലായി…

ഉച്ചതിരിഞ്ഞുള്ള ഞങ്ങളുടെ യാത്ര ബംഗാളിന്റെ പ്രകൃതി രമണീയമായ കാഴ്ചകൾ താണ്ടി മുന്നോട്ട് നീങ്ങി…

പച്ചപ്പ് വിരിച്ച നെൽപ്പാടങ്ങൾ കുട്ടനാടിന്റെ മനോഹാരിത പോലെ എന്നിൽ ഗൃഹാതുരത്വത്തിന്റെ ഓളങ്ങൾ നിറച്ചു….

അരുവികളും ആറുകളും മനോഹരമായ കാഴ്ചകളുടെ വർണ്ണങ്ങൾ ഒരുക്കി.

ചിലയിടങ്ങളിൽ വേനൽ ചൂടിന്റെ കാഠിന്യം കൊണ്ട് വറ്റി വരണ്ട തരിശ് ഭൂമികൾ.

ബംഗാളിന്റെ ബഹുമാനപ്പെട്ട ഉരുളക്കിഴങ്ങ് പാടങ്ങൾ,വൈക്കോൽ വിരിച്ച് മുളകൾ കീറി പണിത കൗതുകമേറിയ കുഞ്ഞിക്കൂരകൾ…
തുടങ്ങിയവ കാഴ്ചകൾ എന്നുള്ളിൽ ആഹ്ലാദത്തിന്റെ നിറക്കൂട്ട് ചാർത്തി…

യത്രയുടെ രണ്ടാം ദിവസമാണ് ഞങ്ങൾ ശാന്തിനികേതനിൽ എത്തുന്നത്….
പോകുന്നവഴിയിൽ കരകൗശല വസ്തുക്കളും മറ്റുമായി ഒരുപാട് ഉപകരങ്ങൾ കൊണ്ട് കച്ചവടക്കാർ തെരുവകൾ കീഴടക്കിയത് കാണാൻ കഴിഞ്ഞു….

ഒടുവിൽ ശാന്തി നികേതൻ വിശ്വഭാരതി കലാലയത്തിന് മുന്നിൽ ഞങ്ങൾ ഇറങ്ങി….

പച്ച നിറഞ്ഞ പടു വൃക്ഷങ്ങളിൽ നിന്നും വയനാടൻ കാറ്റിന്റെ സുഖം എന്നെ തലോടികൊണ്ടിരുന്നു…

സിറ്റി ജീവിതത്തിൽ നിന്നും ഒരല്പനേരത്തെ പ്രകൃതി അസ്വാദനമാകാം Dr സലീം സാറിന്റെ മക്കൾ ഇശൽ ഫാത്തിമയും,ഹായമറിയവും,മോനുവും പരിസരം മറന്ന് തുള്ളിച്ചാടുന്നത് കാണാൻ കഴിഞ്ഞു….

മനോഹാരിതയെ മതിമറന്ന് തണുത്ത ഇളം കാറ്റിലൂടെ ഞങ്ങൾ നടന്നു നീങ്ങി…

1127.58 ഏക്കർ ഉള്ള ഈ മഹാ സംഭവം കണ്ട് തന്നെ അസ്വദിക്കണം…

പ്രകൃതിയിൽ ലയിച്ചുചേർന്ന് വിദ്യനുകരാൻ ഇത്ര നല്ലൊരു ഒരു സ്ഥാപനം വേറെ ഇല്ല….
കുട്ടികളെ വിദ്യാലയത്തിന്റെ സ്ങ്കുചിതമായ ഭിത്തികൾക്കുള്ളിൽനിന്നു മോചിപ്പിച്ച് പ്രകൃ തിയുമായി ബന്ധമുള്ളവരാക്കിത്തീർക്കുകയും അവർക്ക് സാമൂഹികമായി ജീവിക്കുവാനും വളരുവാനും സ്വാതന്ത്ര്യം നൽകുകയും ചെയ്യുക എന്ന്തായിരുന്നു ടാഗോറിന്റെ ലക്ഷ്യം എന്ന് മനസ്സിലാകും വിധമാണ് പാഠശാലയുടെ ഓരോ നിർമിതികളും…
1913-ൽ നോബൽ സമ്മാനത്തിൽനിന്നു ലഭിച്ച മുഴുവൻ തുകയും ടാഗോർ ശാന്തിനികേതനത്തിനു വേണ്ടിയാണത്രെ ചിലവഴിച്ചത്…

“ഇഡ്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച” എന്നാണ് ജവഹർലാൽ നെഹറു ഒരിക്കൽ ശാന്തിനികേതനെ വിശേഷിപ്പിച്ചത് എന്ന്‌ എവിടേയോ വായിച്ചു മറന്ന ഓർമ മനസ്സിൽ തെളിഞ്ഞു..

പുൽത്തകിടുകളാൽ നിർമിച്ച മനോഹരമായ വീടുകളും മരത്തടിയിൽ നിർമിച്ച ഫർണിച്ചറുകളും ടാഗോറിന്റെ ഓർമ്മക്കായി ഇന്നും നിലനിൽകുന്നുണ്ട്…

പണ്ട് 5 ആം ക്ലാസ്സിൽ നിന്നും മൂസക്കുട്ടി സർ മരചുവട്ടിൽ ക്ലാസ് എടുക്കാൻ വേണ്ടി മോഹിച്ചിരുന്നതും ചൂടിന്റെ കാരണം പറഞ്ഞ് പുറത്ത് ചാടിയതുമെല്ലാം ഓർമകളിൽ മിന്നി മറിഞ്ഞു….

ഓരോ മരച്ചുവട്ടിലും അദ്ധ്യാപകനു ഇരിക്കാൻ വേണ്ടി ഒരു ചെറിയ തറയും കുട്ടികൾക്ക് വേണ്ടി U ശയ്പ്പിൽ ഉള്ള തറയും നിർമിച്ചത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തമാണ്..

ചരിത്രങ്ങൾക് പ്രണയത്തിന്റെ രുചി ഉണ്ടായത് കൊണ്ടാകാം ഇന്നും ചില മരച്ചുവട്ടിലെ സ്നേഹവായ്പ്പുകൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു….

കാഴ്ചകൾ കണ്ടു നടന്നു നീങ്ങുന്നതിനിടയിലാണ് കോളേജുകുമാര/കുമാരികളുടെ മധുരമായ ബംഗാളി ഭാഷയിലെ സംഗീതം കേൾക്കാൻ കഴിഞ്ഞത് … ആരും കേട്ടിരിന്നു പോകുന്ന സുന്ദരമായ ഗിത്താർ വായന ഒരല്പനേരം ഞാനും ആസ്വദിച്ചു….

ഒരുപാട് വിശദീകരണവുമായി ഒരു ഗൈഡ് കൂടെ ഉണ്ടായിട്ടും ബംഗ്ളാ വല്ലാണ്ട് ഞമ്മക് കൊത്താത്തദിനാൽ കൂടുതലായി ഒന്നും മനസ്സിലായില്ല…..

വിദ്യാഭ്യാസം കച്ചവട വൽക്കരിക്കപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ ടാഗോറിന്റെ ത്യാഗ സ്മരണ ഇന്ന് കേന്ദ്രസർക്കാറിന്റെ കീഴിലാണ് നടന്നുവരുന്നത്….

ടാഗോറിന്റെ 5 മക്കളിൽ 3 എണ്ണവും അവരുടെ മരണത്തിന് മുമ്പേ നഷ്ടമായിരുന്നത്രെ.
പിന്നെ ഉള്ള 2 മക്കളിൽ നിന്നുണ്ടായ 2 മക്കളിൽ ഒരുത്തൻ കോളറ അസുഖം പിടിച്ചു മരണപ്പെട്ടന്നും മറ്റൊന്നിൽ പിൻമുറക്കായി മക്കൾ ഇല്ലായിരുന്നു എന്നും ഇതോടെ ടാഗോറിന്റെ പാരമ്പര്യം ഇവടെ നിലച്ചു എന്നും ചരിത്രങ്ങളിൽ നിന്നും വ്യക്തമാക്കുന്നതാണ്….

1921-ൽ ആണത്രേ ഈ വിദ്യാലയ്ം വിശ്വഭാരതിസർവകലാശാലയായി പ്രഖ്യാപിച്ചത്….

വീട്ടിൽ നിന്നും സ്കൂളിലേക്കിറങ്ങി തറവാട്ടിൽ വല്ലിയുമ്മയുടെ കിന്നാരം കേട്ട് ക്ലാസ് കട്ടാക്കിയിരുന്ന എന്റെ മനസ്സിൽ തിരിച്ച് വരാത്ത ആ കാലം ഒരു വെട്ടം പോലെ തികറ്റിവന്നു…

മരച്ചുവട്ടിലെ ക്ലാസ്സുകൾ കണ്ടപ്പോൾ ഇതുപോലുള്ള ക്യാമ്പസുകൾ ആണെങ്കിൽ ശനിയും ഞായറും ഉൾപ്പടെ എല്ലാ ദിവസവും ആദ്യം എത്തുന്നത് ഞായിരിക്കുമെന്ന് എനിക്ക് തന്നെ തോന്നി….😜

മണിക്കൂറുകൾ മിനിറ്റുകളുടെ വേഗതയിൽ ഓടിയത് കൊണ്ട് അസ്തമയ സൂര്യൻ പടിഞ്ഞാറൻ കടൽ തീരങ്ങളിൽ ഊളിയിട്ടുതുടങ്ങിയതിനാൽ സങ്കടങ്ങൾ കുറച്ചൊക്കെയൊരു ആലിൻ ചുവട്ടിൽ ഉപേക്ഷിച്ച് മനസ്സില്ലാ മനസ്സോടെ യാത്ര തിരിച്ചു….

0

മുബശ്ശിർ മുഈനി കാരാപറമ്പ്

mubashirrazaalungal@gmail.com View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

four × 2 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top