Montage

കവിത- തിരിച്ചറിവുകൾ

കവിത- തിരിച്ചറിവുകൾ

By കൃഷ്ണേന്ദു പി കുമാർ

എൻ്റെ കവിതകൾ
നിനക്കായുളളതാണ്,
നീ കാണുവാൻ
വേണ്ടി മാത്രം!

എന്റെ വരികളിലെ
സ്നേഹ൦ നിൻ്റേതാണ്,
മനസ്സിൽ നീ
കോറിയിട്ടവ!

എന്റെ വാക്കുകളുടെ
പൊരുൾ നീയാണ്,
കാതിൽ നീ
പറഞ്ഞുവിട്ടവ!

എന്റെ ‘അക്ഷര’ ങ്ങൾ
നീയാണ്,
ഞാനറിയാതെ നീ
ചേർത്തുവച്ചവ!

എന്റെ വർണങ്ങൾ
നീയാണ്,
കാണാതെ കണ്ടു-
ഞാനറിഞ്ഞവ!

എന്റെ താളുകൾ-
ക്കിടയിലെ ശൂന്യത!
അതു നീയാണ്,
പറയാതെ നീ
നടന്നകന്നപ്പോൾ
ഞാനേറ്റുവാങ്ങിയവ!!!

krishnendupkumar13@gmail.com

5

5 thoughts on “കവിത- തിരിച്ചറിവുകൾ”

  1. “എന്റെ അക്ഷരങ്ങൾ നീയാണ്, ഞാനാറിയാതെ നീ ചേർത്തുവെച്ചവ!” <3

  2. Ninte pranayavum virahavum ellam entedayi maari tudagi… Krish.. well done😍😍 expect more😘😘😘😍😍

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *

thirteen + 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top