Montage

കവിത- ഹിമാലയങ്ങളാകാൻ…

കവിത- ഹിമാലയങ്ങളാകാൻ…

By Sooraj K

മഞ്ഞ് മലയെ പ്രണയിക്കുന്നത്
കണ്ടിട്ടുണ്ടൊ…
മുടിയഴിച്ചിട്ട് കിടക്കുന്ന മലയെ
മഞ്ഞ് ആയിരം കൈകളാൽ
തൊട്ടുഴിയുന്നത്
മഞ്ഞിന്റെ വെള്ള പുതപ്പിലേക്ക്
മല മുഖമമർത്തുന്നത്…
മലയിടുക്കുകളിൽ
തണുപ്പരിച്ചിറങ്ങുന്നത്
നുരഞ്ഞാർക്കുന്ന വെള്ളച്ചാട്ടങ്ങൾ
ഏതോകാലത്തെ അവരുടെ
പ്രണയസ്മരണയാണ്.
മഞ്ഞിനോട് നീരസം കറുപ്പിച്ചിരുന്ന
നാളിലാണ് ദു:ഖം ഉരുൾപൊട്ടി
ഒലിച്ചത്.
ഒരിക്കൽ ഏകാകിനിയായിരുന്ന
നാൾ
സൂര്യനവളെ പ്രണയിച്ചിരുന്നു.
പകലുകളിൽ മാത്രം തന്നെ
തേടുന്ന ആണിനെ
അവളാട്ടിയിറക്കി.
കടുത്ത വേനലിൽ മഞ്ഞുരുക്കി
അയാൾ പ്രതികാരം ചെയ്യുന്നു.
ശരീരമാകെ മഞ്ഞ്മൂടി
ഒരുവേനലിലും ഉരുകാതെ
തലയുയർത്തി പ്രണയിച്ച് നിൽക്കുന്ന
ഹിമാലയങ്ങളാകാനാണ് ഓരോ
മലയും മഞ്ഞുകാലങ്ങളെ
കാത്തിരിക്കുന്നത്.
മലകൾ ധ്യാനത്തിലാണ്
മഞ്ഞ്മൂടിയ കാലങ്ങൾക്കായി…
നമ്മൾ പർവ്വതാരോഹകർ
ശരീരം മാത്രം കീഴടക്കുന്നു സൂര്യനെപ്പോലെ.
ഹൃദയം അകലെയാണ്…
അത് തണുത്ത ആയിരം കയ്യുള്ള
മഞ്ഞിനെ കാത്തിരിക്കുന്നു.

soorajvlpy@gmail.com

1

One thought on “കവിത- ഹിമാലയങ്ങളാകാൻ…”

Leave a Reply to Giji Srisylam Cancel reply

Your email address will not be published. Required fields are marked *

twelve + nine =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top