Montage

സ്നേഹ ജാലകം തുറക്കാതെ

സ്നേഹ ജാലകം തുറക്കാതെ

നനയുവാനിനിയെന്തു ബാക്കി..!
ജീവിത ചിത്രങ്ങൾനനച്ചു മായ്ച്ചു…..
പാതി നീയും നേർപാതി മഴയും!

അന്തിയുറങ്ങാനായ് കുടിലെനിയ്ക്കില്ല……!
പെറ്റമ്മയില്ല പൊന്നച്ഛനില്ല…!
കാണുവാനേറെയായ് സ്വപ്നങ്ങളില്ല….
ജീവിതമൊരു ചോദ്യചിഹ്നമിവിടെ!

മഴയെ പഴി പറയാനെനിയ്ക്കാവില്ല…
തെരുവിന്റെ സന്തതിയ്ക്കെന്ത് കൂര…?
അതിലോലമായ് പിന്നെ ക്രൂരമായിങ്ങനെ
നനച്ചു കുളിപ്പിയ്ക്കയാണ് മഴ!

ഇന്നലെയന്തിയുറങ്ങിയോരായിടം
നാളത്തെ നാൽവരിപ്പാതയത്രെ!
നോവറിയാത്തവർ നോവിയ്ക്കുമ്പോൾ
നോവിന്റെ നോവറിയുന്നില്ലവർ!

ഒട്ടിപ്പിടിച്ച് ഞാൻ സങ്കടമോതുമീ-
മര മാമനുമിന്നിന്റയായുസ്സത്രേ!
ശാഖിയിൽ കൂടും സൈബീരിയൻ കൊക്കുകൾ
യാത്ര പറയാനൊരുങ്ങയാണോ!
കുടുംബവുമൊത്ത് മടങ്ങുമവർ – ഇവിടെ
ആലംബഹീനനായ് തുടരുമീ ഞാൻ!

ഞാനൊന്നുമറിയില്ലയെന്ന ഭാവേന
പെയ്തു തിമർക്കുന്നു രാത്രിമഴ!

മനസ്സും ശരീരവുമൊന്നായ്നനഞ്ഞ്
നനവറിയാതെ മയങ്ങി ഞാനും…..!!
ജാലകവാതിൽ തുറന്നു നോക്കുന്നനീ
അകലേന്ന് നോക്കിച്ചിരിച്ചിടുന്നു…..!
സ്നേഹ ജാലകം തെല്ലുമേ തുറക്കാതെ
അങ്ങകലേന്ന് നോക്കിച്ചിരിച്ചിടുന്നു!!

1

ദിനീഷ് വാകയാട്

ദിനീഷ്.കെ.കെ വാകയാട്. കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയ്ക്കടുത്ത് വാകയാട് സ്വദേശിയാണ്. കലാലയ ജീവിതം തൊട്ട് കവിതാ രചനയും ഗാനരചനയും ആലാപനവും തുടരുന്നു. കലാലയ ജീവിതത്തിൽ കലാപ്രതിഭപ്പട്ടം അലങ്കരിച്ചിട്ടുണ്ട്. കവിതകളും, അനുഭവക്കുറിപ്പുകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു. അതിലുപരി ഗായകനും, നാടകാഭിനേതാവും വയലിനിസ്റ്റും കൂടിയാണ്. സൈനിക സേവനം സ്വമേധയാ അവസാനിപ്പിച്ച് ഇപ്പോൾ സജീവ കലാ പ്രവർത്തനങ്ങളിൽ മുഴുകുന്നു. ഭാര്യ : രഞ്ജിനി ദിനീഷ്, മകൾ : ശ്രീലക്ഷ്മി ദിനീഷ്, ഗായികയും നർത്തകിയുമാണ്. | dineeshvakayad@gmail.com

View All Authors >>

One thought on “സ്നേഹ ജാലകം തുറക്കാതെ”

Leave a Reply to Dineesh Cancel reply

Your email address will not be published. Required fields are marked *

5 + nineteen =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top