Montage

കഥ- മഴ

കഥ- മഴ

By അഖില്‍ എം എസ്സ്

മഞ്ഞനിറമുള്ള കാറുകള്‍ നിരത്തിലൂടെ ഏന്തിയും വലിഞ്ഞും നീങ്ങിക്കൊണ്ടിരുന്നു പവന്‍ കുമാര്‍ ബ്രേക്ക് ഇടക്കിടക്ക് അമര്‍ത്തി ചവിട്ടി
എന്നെ പരീക്ഷിച്ചു കൊണ്ടിരുന്നു …
കൊല്‍ക്കത്ത ക്ഷീണിച്ചിരിക്കുന്നു … റോഡിലേക്ക് ഉന്തി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ പലതും ഭൂതകാലത്തിന്‍റെ ഓര്‍മകളില്‍ നിലനിന്നു പോരുകയാണ്
രബീന്ദ്ര സംഗീതം ഇടറി വീഴുന്ന…. പ്രാദേശിക ബംഗാളി റേഡിയോ സ്റ്റേഷന്‍ ഇടക്കൊക്കെ ശബ്ദിച്ചുകൊണ്ടിരുന്നു ….
ഹൌറ നഗരം എനിക്കൊട്ടും അപരിചിതമായി തോന്നിയില്ല …തീവണ്ടി ഇറങ്ങിയത്‌ മുതല്‍ നിലത്തും ഭിത്തിയിലും
മുറുക്കി തുപ്പിയ പാടുകളും ..തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായ ഏതൊക്കെയോ ഗന്ധങ്ങളിലും ഓരോ മനുഷ്യനിലും നഗരം എന്തൊക്കെയോ
ഒളിപ്പിച്ചു വച്ചിരുന്നു..
നീണ്ട ഹോണ്‍ മുഴക്കി ..ബസ്സുകള്‍ കടന്നുപോകുന്നു …….നിറങ്ങള്‍ നഷ്ടപ്പെട്ടു പോയ ഒരു നഗരമായി മാറിയെങ്കിലും കൊല്‍ക്കത്തക്ക് മറ്റാരും എത്തിപ്പിടിക്കാന്‍
കഴിയാത്ത ആത്മാവുണ്ട് …
ദുര്‍ഗാ പൂജയുടെ സമയമായതിനാല്‍ നഗരത്തില്‍ തിരക്ക് കൂടിയിട്ടുണ്ട് ..
പവന്‍ കുമാര്‍ ഹൌറയില്‍ തന്നെ ജനിച്ചു വളര്‍ന്നവനാണ് …തീവണ്ടികളും ഹൂഗ്ലി നദിയും കാളി ഘട്ടും അയാളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു..
അയാളുടെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല എങ്കിലും ..മനുഷ്യ സഹജമായ വാസനായാല്‍ ഓരോ വാക്കും ഞാന്‍ തിരിച്ചറിയുന്നുണ്ട്
അച്ഛന്‍ പറഞ്ഞു തന്ന അനവധി കഥകളിലൂടെ ഈ നഗരം എന്‍റെ ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്നു ..
ചെറുപ്പത്തില്‍ മാധവിക്കുട്ടിയെ വായിച്ച് അവരുടെ കൊല്‍ക്കത്തയെ അറിഞ്ഞ് ഏതൊക്കെയോ അപൂര്‍വ വാസനയില്‍
ഞെരിഞ്ഞമര്‍ന്ന് ഞാനങ്ങനെ കിടക്കയില്‍ തല പൂഴ്ത്തിയിരിക്കുന്നു …
മരിക്കും മുന്‍പ് വരെ ഓരോ വേനല്‍ക്കാലങ്ങളിലും വല്യച്ചന്‍ കൊണ്ടുവരാറുള്ള രസഗുളകള്‍ മധുരത്തിലൂടെ
കൊല്‍ക്കത്തയെ ഞാനുമായി ബന്ധിച്ചിരുന്നു ..
വല്യച്ഛന്‍റെ മരണ ശേഷം ഏട്ടന്‍ കൊല്‍ക്കത്തയില്‍ പോയി ഒരു ബംഗാളി പെണ്‍കുട്ടിയെ വിവാഹം ചെയ്തതോടു
കൂടി രക്തത്തിലും അതുകലര്‍ന്നു
അവരുടെ അഞ്ചോ ആറോ വയസ്സുള്ള അവരുടെ മകന്‍ ….ഏട്ടത്തി അമ്മയുടെ ബംഗാളി അച്ഛന്‍
അവരൊക്കെ വരുമ്പോള്‍ കൊല്‍ക്കത്ത ഓരോ തവണയും തിരിച്ചു വരുന്നു
വീട്ടിലെ വാരാന്തയില്‍ ചുവരില്‍ തൂക്കിയ രാമകൃഷ്ണ പരമ ഹംസരെ കാണുമ്പോള്‍
ഏട്ടന്‍റെ കുട്ടി താക്കൂര്‍ താക്കൂര്‍ എന്നുച്ചത്തില്‍ വിളിക്കുന്നു …..
ഓര്‍മ്മകള്‍ അങ്ങനെയാണ് …..
പഴയ വിലാസങ്ങളില്‍ ഉള്ളവര്‍ മരിച്ചു പോയിരിക്കാം ….
അവരുടെ ഓര്‍മ്മകള്‍ മാത്രമാകാം ബാക്കിയുണ്ടാകുക …
വിഭൂതി ഭൂഷന്‍റെ അപൂര്‍വ ബാബുവിന്‍റെ നിശ്ചിന്ദ പൂരിലേക്കുള്ള യാത്രകള്‍ മാതിരി ………..
പെട്ടന്ന് ടാക്സി നിര്‍ത്തി
ഒരു പെണ്‍കുട്ടി ടാക്സിക്കരികിലേക്ക് വന്നു

ചാരു

പവന്‍ കുമാര്‍
അവളെ പരിചയപ്പെടുത്തി ..
മുഖം സാരിത്തലപ്പു കൊണ്ട് അവള്‍ മറച്ചു പിടിച്ചിരുന്നു
യൌവന യുക്തയെങ്കിലും നാണത്തിന്റെ കനല്‍ അവളെ പിടിച്ചു ചുറ്റിയിരുന്നു ..
ചാരു അയാള്‍ക്കരികില്‍ അങ്ങനെനിന്നു..
അവള്‍ അയാളുടെ കാമുകിയായിരിക്കാം
അവര്‍ എവിടെപ്പോകുന്നു
ജൌളിക്കടകളില്‍ കയറിയിറങ്ങി നടക്കുന്നതിനിടയില്‍ അയാള്‍ അവള്‍ക്ക് വാങ്ങി ക്കൊടുത്തത്
തണുപ്പ് കാലത്തേക്ക് ഒരു കബിളിപ്പുതപ്പാണ്
…..അന്ന് മഞ്ഞ ജമന്തികളുടെ ഒരു കെട്ടില്‍ ഒളിപ്പിച്ചു
വച്ചിരുന്ന ഒരു പൊതി മുല്ലപ്പൂക്കള്‍
പവന്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു
അന്ന്‍. രാത്രി …അവള്‍ അതാണ്‌ ചൂടിയത്
നിര്‍ത്തിയിട്ടിരിക്കുന്ന ടാക്സികളില്‍ ഒന്നിന് പിറകില്‍ മറ്റൊന്നായി കൂട്ടം കൂടി അതങ്ങനെ മഞ്ഞ ടാക്സികളുടെ നീണ്ട നിരയായി മാറി ..
പതുക്കെ എപ്പോഴോ മയക്കത്തിലേക്കു വീണു

ഹൂഗ്ലിയില്‍ പായ് വഞ്ചികള്‍ മറുകര തേടുമ്പോള്‍
ഹൌറ പാലത്തിലൂടെ തീവണ്ടിയും വാഹനങ്ങളും പായുമ്പോള്‍
കാളി ഘട്ടില്‍ മണി മുഴങ്ങുമ്പോള്‍ ..
അച്ഛന്‍ ചെറിയ വാടക വീടിന്‍റെ വാതില്‍ പൂട്ടി
ഭൌമിക് മുഖര്‍ജിയുടെ പലഹാരക്കടയിലേക്ക് നടക്കുന്നു
കേരളത്തില്‍ നിന്നുള്ള ബാബു വിനെ അയാള്‍ക്കിഷ്ടമായിരുന്നു
അതിന് മറ്റൊരു കാരണംകൂടിയുണ്ട്
ആ ബംഗാളി ക്ക് ഉത്തരേന്ത്യന്‍ വംശജരെ അത്രയൊന്നും ഇഷ്ടമായിരുന്നില്ല
മദ്രാസികളുമായായിരുന്നു അയാളുടെ പതിവുകാര്‍
അവരാകട്ടെ ഭൌമിക് മുഖര്‍ജിയെ നന്നായി പുകഴ്ത്താന്‍ മറന്നില്ല ,

ഹൂഗ്ലി റെയില്‍വേ സ്റ്റേഷനില്‍ ഒരു ഗുമസ്തന്‍റെ ജോലിചെയ്തു വരികയാണ്
അക്കൂട്ടതിലാണ് കേരളത്തില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള യാത്ര
രാജേന്ദ്ര ജസ്വാള്‍ എന്നൊരു ബംഗാളി നടത്തിവന്ന പുസ്തകക്കടയില്‍ ജോലിക്കു ചേര്‍ന്നു

രാജേന്ദ്ര ജസ്വാളും മകള്‍ പ്രീതിയും താമസിച്ചിരുന്നതും അടുതുതന്നെയാണ് അതൊട്ടും ദൂരെയല്ല
കൊല്‍ക്കത്ത ട്രാമിലൂടെ ആ വീട്ടിലേക്ക് പലപ്പോഴും എത്തിച്ചേരാന്‍ അച്ഛന്‍ കൊതിച്ചിരുന്നു …
അവരുടെ വീട്ടില്‍ രബീന്ദ്ര സംഗീതത്തിന്‍റെ അലയൊലികള്‍ രാവേറെ നീണ്ടു നിന്നിരുന്നു ..
ജസ്വാളും ഭാര്യയും എല്ലായ്പ്പോഴും ഹാര്‍ദവമായി സ്വീകരിക്കാന്‍ പരിശ്രമിച്ചിരുന്നു
അച്ഛനാകട്ടെ പ്രീതിയുമായി സമയങ്ങള്‍ തള്ളിനീക്കാന്‍ വെമ്പല്‍ കൊണ്ടു
തീവണ്ടിക്കോച്ചിലെ ലൈബ്രറിയില്‍ അവള്‍ പലപ്പോഴും വന്നു ….പുസ്തകങ്ങള്‍ വായിക്കാനായി ഓരോ യാത്രയും
ബംഗാളിലെ മഴകളില്‍ ഹൂഗ്ലിയില്‍ വെള്ളം നിറയുമ്പോള്‍ …അവള്‍ അരവിന്ദ് ബുക്ക്‌സില്‍ വന്നിരുന്നു
കെട്ടിടത്തിന്‍റെ പിറകിലെ ജനാലയിലൂടെ നോക്കിയാല്‍
ഹൂഗ്ലി നദിയുടെ വിശാലതയില്‍ നീന്തുന്ന പായ് വഞ്ചികളെ കാണാം
ജസ്വാള്‍ പറയുന്നത് ശരിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രീതി ശരിക്കും സ്വപ്ന ജീവിയായിരുന്നു
അവരൊരിക്കലും പ്രണയിച്ചില്ല..
ശരിക്കും സുഹൃത്തുക്കളായിരുന്നു…….
ഏപ്രില്‍ മാസം അവര്‍ ഡല്‍ഹിയിലേക്ക്‌ പോകുമ്പോള്‍ വരെയും അത് നീണ്ടുനിന്നു …..
……
ഇപ്പോള്‍ പലഹാരക്കടയുടെ മേശപ്പുറത്ത് കൈകളെ വിശ്രമിക്കാന്‍ അനുവദിച്ച് അച്ഛനിരിക്കുകയാണ്
”ഏയ് താരാ ശങ്കര്‍ ”
ഭൌമിക്ക് ബാനര്‍ജിയുടെ ജോലിക്കാരന്‍ ഒന്നും ശ്രദ്ധിക്കുന്നതേയില്ല…….
അവന്‍റെ പേര് താരാ ശങ്കര്‍ എന്നായിരുന്നില്ലേ ..

താരാശങ്കര്‍ അതെ അത് തന്നെയാണ്
.. കഴിഞ്ഞ ആറു
മാസങ്ങള്‍ക്ക് മുന്‍പാണ് ഇതേ ഇരിപ്പിടത്തില്‍ വച്ച് അവനെ പരിചയപ്പെട്ടത്‌
ഭൌമിക്ക് മുഖര്‍ജി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലാണ്
അച്ഛന്‍ അദ്ദേഹത്തിനെ നോക്കി …
പെട്ടെന്ന് അച്ഛന് രസം പിടിച്ചു
അതെ ആസാഹസം കാണിച്ചു
നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം കാണും
അതെ അച്ഛന്‍ അദൃശ്യനായി മാറി ……
ജീവിതം അടുത്ത നിമിഷങ്ങളില്‍ വളര്‍ന്നു പുരോഗമിച്ചു
കൊല്‍ക്കത്ത പാലത്തിന്‍റെ മുകളിലേക്ക് അദൃശ്യനായ അച്ഛന്‍ ന്‍ പിടിച്ചു കയറാന്‍ തീരുമാനിച്ചു
മുഖര്‍ജിയുടെ കടയില്‍ നിന്നും ഇറങ്ങി നടന്നു
ഒരു തമാശക്ക് കുപ്പായങ്ങള്‍ ഒക്കെ വലിച്ചെറിഞ്ഞു കളഞ്ഞു ……
ഒരാള്‍ അദൃശ്യനായിരിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതായിരുന്നു
ഹൂഗ്ലി പാലത്തിനു മുകളില്‍ കയറിനിന്നു
അപ്പോള്‍ കടത്തു വഞ്ചിക്കാര്‍ അകലെ പാടുന്നതു കേട്ടു
അച്ഛനവരെ കൈവീശി
ചുവന്നു തുടുത്ത ആകാശം
കാളി മാതാവിന്‍റെ കുങ്കുമപൊട്ടായി തോന്നിപ്പിച്ചു
പാലത്തിനു മുകളിലെ കമ്പിയില്‍ നഗ്നനായിരുന്നുകൊണ്ട്
തീവണ്ടിയും പുസ്തകങ്ങളും കൊല്‍ക്കത്തയിലേക്ക് പോകുന്നതുകണ്ടു ….
ഹൂഗ്ലി പാലത്തിനു താഴെ പോലീസും ,ആളുകളും കൂടുന്നത് കണ്ടു
അവര്‍ അച്ഛനെ നോക്കുകയാണ്
ശരിയാണ് അവര്‍ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്

ബംഗാളിലെ സൂര്യന്‍ അച്ഛന്റെ ശരീരത്തെ തൊട്ടു നോവിച്ചപ്പോള്‍
സൂര്യനെ പച്ച മലയാളത്തില്‍ തെറി വിളിക്കാന്‍ മറന്നില്ല
ഹൌറയില്‍ മഴപെയ്യുന്ന ഒരു ദിവസം അച്ഛന്‍ വഞ്ചിക്കാര്‍ കാണാതെ
തോണിയുമായി ഹൂഗ്ലിയിലൂടെ അദൃശ്യനായി പാലായനം ചെയ്യുന്നത് ഓര്‍ത്തുപോയി
പ്രീതി വരുമെങ്കില്‍ അരവിന്ദ് ബൂക്സിനു പിന്നിലെ ജനാലയിലൂടെ നോക്കുകയാണെങ്കില്‍
ആളില്ലാത്ത ഒരു വഞ്ചി കണ്ടവള്‍ അത്ഭുതപ്പെടും
ജസ്വാളിനോട് പറയും
ഓഫീസിലെ എല്ലാവരും അതു കാണാന്‍ ഒത്തുകൂടും

താഴേ എന്നെ നോക്കി നില്‍ക്കുന്ന അനേകം മനുഷ്യരോട്
ഉറക്കെ വിളിച്ചു പറഞ്ഞു
നിങ്ങള്‍ ഹൂഗ്ലിയില്‍ നോക്കു കാറ്റും കോളും വരുന്നു
നദിയില്‍ ഒഴിഞ്ഞ വഞ്ചിയുണ്ട്
യാത്ര തുടങ്ങൂ

ms_akhl@yahoo.com

0

Leave a Reply

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top