By LT.COL. ശോഭ ജോഷി
അന്നൊക്കെ ഒരു നിശാശലഭം കണക്കെ
ഞാൻ അധികം പാറുമായിരുന്നില്ല
നിന്റെ വെളിച്ചത്തിലേക്ക് മാത്രം
ഞാൻ ചുറ്റിപ്പറന്നു
ചൂടും വെളിച്ചവും എന്നിലേക്ക് നീ പകർന്നു
രാവും നിദ്രയും സ്വപ്നവും
നിന്നിലൂടെ ഞാൻ നുകർന്നു
പ്രണയം ഒരു വാസസ്ഥലം മാത്രമല്ല
അതിരുകളില്ലാതെ അലയൽ കൂടിയാണ്
നിന്നോടുള്ളത്
പ്രണയമെന്ന് ഞാൻ കുറിച്ചുവെച്ചു
വാക്കിൽ സംഗീതം കേൾക്കുന്നതുപോലെ
ശ്വാസത്തിൽ സുഗന്ധം നിറക്കുന്നതുപോലെ
ചെടി നട്ട് പൂ കാണുന്നതുപോലെ
ചലനത്തിൽ നൃത്തം വിരിയുന്നതുപോലെ
നിന്നെ ഞാൻ ഹൃദയത്തിൽ നട്ടു
വസന്തത്തിൽ വിരിയാനും
ഹേമന്തത്തിൽ കൂമ്പാനും
നിന്റെ ചുംബനത്തിൽ
നിറയാനും
നിന്നിലൂടെ എന്നെ അറിയാനും
ഈ ജന്മം.
sobjoe17@gmail.com











വളരെ ഇഷ്ടപ്പെട്ടു ഈ കവിത
“ചലനത്തിൽ നൃത്തം വിരിയുന്ന പോലെ”
Nanni..sneham joy
അതീവഹ്രുദ്യം ഈ പ്രണയാർദ്രമായ രചന, അഭിനന്ദനങ്ങള്‍ …
വള്ളുവനാടൻ