മുംതാസ് സി. പാങ്ങ്*
കടം പാപമെന്ന് വിശ്വസിച്ച
തലമുറയിലെ മുത്തച്ഛന്‍
കിണര്‍ ജലം തന്നതിന്റെ
കടം വീട്ടിയില്ലെന്നുള്ള
വ്യഥയോടെയാണ് കണ്ണടച്ചത്.
അമ്മവയറില്‍ കിടന്നതിന്റെ
കടം വീട്ടേണ്ടതെങ്ങനെയെന്ന
ചോദ്യത്തിനുത്തരം കിട്ടും മുമ്പേയാണ്
അച്ഛന്‍ ചരമക്കോളത്തില്‍ കയറിയിരുന്നത്.
മിനറല്‍ വാട്ടറിന്റെയും
വാടക ഗര്‍ഭപാത്രത്തിന്റെയും നാട്ടില്‍
വീട്ടാനൊരു കടവും
ബാക്കിയില്ലെന്ന സന്തോഷം
വീര്‍ത്തു വീര്‍ത്ത്
ഹൃദയം പൊട്ടിത്തെറിച്ചാണ്
മകന്‍ മരിച്ചത്.
*Mumtaz C Pang is the winner of the Thunjan Memorial Award











കടം വീട്ടാനാവാതെ പൊട്ടിത്തകരുന്ന ജീവിതങ്ങൾക്കുമുന്നിൽ ഗർഭപാത്രത്തിനു വാടകചോദിക്കാൻ കെൽപ്പുള്ള അമ്മമാരും കടം ഓർക്കാത്ത മക്കളും സമൂഹത്തിൽ കുതികുത്തി പായുന്നു എന്ന ഓർമ്മപ്പെടുത്തൽ….