Montage

കവിത- ജന്മാന്തരം

കവിത- ജന്മാന്തരം

By Nitha Balakumar

ഇങ്ങനെ പറയാനാണ് എനിക്കിഷ്ടം:
ഇതൊരു വേർപാടല്ല

ഒന്നിക്കാനുള്ള യാത്രകളിൽ ഒന്നിന്റെ തുടക്കം മാത്രം

ഒറ്റയ്ക്ക് കൊച്ചിയുടെ നഗരകാന്താരത്തിലൂടെ ചുവന്ന സ്കൂട്ടർ ഓടിച്ച് പോകുമ്പോൾ

തുലാച്ചൂടിൽ ഉരുകുന്ന ആകാശത്തിന്റെ ചുടു നിശ്വാസങ്ങൾ

ഉഷ്ണക്കാറ്റായി നിന്റെ കവിളിൽ തട്ടുമ്പോൾ
നീ ചുവക്കുന്നു

വിയർക്കുന്നു
പൂലം കിഴങ്ങിന്റെ ഗന്ധം ലഹരി പിടിപ്പിക്കുന്ന ഗന്ധം

കടലും മരുഭൂമികളും മലനിരകളും ഭൂഖണ്ഡവും കടന്ന്
എന്റെ ജീവനിൽ നിറയുന്നു

വിസ്മയത്തിന്റെ ഇന്ദ്രജാലം ഈറനണിയിക്കുന്ന കണ്ണുകളോടെ
ഞാൻ പറയാതെ തന്നെ നീ കേൾക്കുന്നുണ്ട്

ഞാൻ നിന്നെ സ്നേഹിക്കുന്നു
നീ ചവിട്ടുന്ന മണ്ണിനെ
നീ തഴുകുന്ന പൂക്കളെ നീയുള്ള എല്ലാറ്റിനെയും
ഞാൻ ഉൽക്കടമായി സ്നേഹിക്കുന്നു

കാരണം

അതിനാണല്ലോ ഞാൻ വന്നത്

nithabalakumar@gmail.com

2

2 thoughts on “കവിത- ജന്മാന്തരം”

  1. ജന്മാന്തരം..ജനിച്ചും മരിച്ചും മായുന്ന ജീവിതം,ഇടയിലെവിടെയോ എങ്ങനെയൊക്കെയോ ജീവിക്കുന്നു.
    കവിത ഇഷ്ട്ടം.

Leave a Reply

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top