By മായ
നീലക്കുറിഞ്ഞികൾ പൂക്കുന്നു പിന്നെയും
കരിനീല മലകളുടെ മേലെ..
നിറതിങ്കൾ കതിരിടും പോലെ..
താരകൾ തിളങ്ങിടും പോലെ..
കൂരിരുൾ ചിന്തിലെ കത്തും ചെരാതു പോൽ
മനസ്സിൽ മയിൽപീലി പോലെ..
ഇന്ദ്രനീലക്കല്ലു പോലെ..
നീലക്കടൽ തിരകൾ പോലെ..
നീലാംബരത്തിലെ മഴവില്ലു പോലെ
നീലച്ച പുലരികൾ പോലെ..
നിറയും തടാകങ്ങൾ പോലെ..
പൊന്മാൻ കുരുന്നുകൾ പോലെ..
ഒരു നീല രാപ്പാടി കൂടു കൂട്ടും പോലെ
ഓർമ്മകൾ പൂവിടും പോലെ..
പൂക്കുന്നു പിന്നെയും നീലക്കുറിഞ്ഞികൾ
കരിനീല മലകളുടെ മേലെ..!
maya.j.nair@gmail.com











Neela kurinjikal iniyum iniyum pookatte!!!