Montage

വാക്ക്

വാക്ക്

മനസ്സിലൊരു നനവുള്ള വാക്ക്
കുഴിച്ചിടണം.

ആ വാക്കിനൊരു പേരിടുന്നതിൻ മുൻപ്
അതിനെ മുളക്കാനനുവദിക്കണം.

അതിന്മേൽ മുളക്കുന്നൊരു
വാക്കിനും പേരിടരുത്.

പേരില്ലാത്ത വാക്കുകൾ കൊണ്ടൊരു
മരം തീർക്കണം

ഇലയിൽനിന്നും, ശിഖരത്തിൽനിന്നും വേരുകൾ മുളക്കുന്നൊരു മരം

ഓരോ വേരിലും പേരില്ലാത്ത വാക്കുകളുടെ വിത്തുകൾ നിറയ്ക്കണം

ഒടുവിൽ മുളച്ച വാക്കുകൾ കൊണ്ടൊരു
കാട് തീർക്കണം
പുഴ തീർക്കണം

ഒരു കാടിനും പേരിടരുത്
ഒരു പുഴക്കും പേരിടരുത്

അതിനീ വാക്കുകൾ പോരാതെ വരും. !

0

ദീപു മാമ്പള്ളി

deepumampally@gmail.com View All Authors >>

Leave a Reply

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top