Montage

കവിത, പടിവാതിൽ ഇല്ലാത്ത ഒരു വീടാണ്

കവിത, പടിവാതിൽ ഇല്ലാത്ത ഒരു വീടാണ്

By ഗോപിനാഥൻ കെ, ദുബൈ

കാലമേറെ കാത്തിരുന്ന
കണ്ടുമുട്ടലായിരുന്നു അത്.
അവർ തമ്മിൽ.
പറഞ്ഞാൽ കേൾക്കുന്ന ദൂരത്ത്,
ചൊല്ലിയും നിന്നും നാളേറെ കഴിഞ്ഞ്,
അവസരമൊത്തത്
ഇപ്പോൾ മാത്രം.

തുറക്കാനില്ലാത്ത,
പടിപ്പുരയിൽ നിന്നു
ഉമ്മറത്തെക്ക് നോക്കിയപ്പോൾ
അവൾ ആശ്ച്ചര്യപെട്ടത് വെറുതെയല്ല .
തിരിച്ചു
മുറ്റത്തെത്തിയ അതിഥിയെ കണ്ടു
വരാന്തയിൽ നിന്നു
അവനും ഒട്ടു അത്ഭുതം കൂറി.

അങ്ങിനെ,
കേൾക്കാത്ത ശീലും , കാണാത്ത വീടും
അന്യോന്യം
അനുഭവിക്കുകയാണ് ഒരു
മുഖാമുഖം.

കല്ലു നിറച്ച ചാലുകൾക്കിടയിൽ
കുഴച്ച തറയിൽ
കുറച്ചൊന്നുമല്ല തലയുയർത്തി , ഒരുവൻ.
ഒരുവൾ,
കടലാസിൽ കുറിച്ചിട്ട ചിലതായി
പാടെ തുളുമ്പി നിൽക്കുന്നു

ജനൽ കണ്ണുകൾ ചിരിച്ചു.
വരിക,
വാതിൽ പാളികൾ കൈകളായി,
ക്ഷണിച്ചിങ്ങനെ,ഞാൻ
മണ്ണും, മരവും, വെള്ളവുമായി വളർന്നു.
നീയോ, നിറഞ്ഞ തോന്നലുകൾ
തെളിഞ്ഞ പത്രം.

വീട് എന്നു ,എന്നെയും
നിന്നെ കവിത എന്നും വിളിക്കുന്നു
അതാണ് മതം നമ്മുടെ,
രൂപമേതായാലും രാജ്യമേതായാലും.
എഴുന്നേറ്റു നിന്നാലും, എഴുതി തീർന്നാലും.
താണു പോയാൽ,
ഒരാൾ കുടിലാകും, മറ്റേയാൾ
തോന്യാക്ഷരവും.
ജാതി തീരുമാനിക്കുന്നത് അവരാണ്

വിരുന്നുകാരി അകത്തെത്തി
ആതിഥേയൻ തുടർന്നു.
കൂരയ്‌ക്കും വീടിനും വേണം അകം,
അളവായി.
ചതുരമായാലും, വൃത്തമായാലും.
നിന്നെ,
അർത്ഥത്തിന്റെ ആഴം കൊണ്ടും
ബിംബത്തിന്റെ എണ്ണം കൊണ്ടുമളക്കണം.
ചുമര് പോലെ
വരികൾ, ഉണ്ടാവണം,
മുറിഞ്ഞ ഒരു വരമ്പോ, അതിരോ ആയി.

മേൽക്കൂര,
വീടിന്റെ,ആകാശത്തെ മറയ്ക്കുന്നില്ല.
എഴുതുന്നതൊന്നും,
എഴുത്തോല ഒരു ഭൂമിയിൽ കിടത്തുന്നുമില്ല.

കാലം കഴിയാൻ കെട്ടുന്നതാണ്
മണ്ണ് ,കല്ല് , മരം ചേരുംപടി , രൂപത്തിനു അക്ഷരമാലകൾ
അന്പത്തോന്നെണ്ണം കൊണ്ടർത്ഥം
കിട്ടുമ്പോൾ,
പാർപ്പിടം പോലെയാകില്ല കവികല്പന
കാലാധിവർത്തിയാവുന്നത്.

അകത്തിരുന്നു
പുറത്തെ കാറ്റിന്റെ ചുംബനം കാക്കുക
വായിക്കുമ്പോൾ,
ഉള്ളു പിടക്കുന്ന മറ്റൊരാലിംഗനം
അറിയുക.
രണ്ടും ഭ്രമങ്ങൾ.
നിറഞ്ഞ വായു കൊണ്ടു മണ്ണിൽ
നിൽക്കുന്നവ, മറ്റൊന്ന്
വാക്കിന്റെ കനം കൊണ്ടു പൊങ്ങുന്നവ.

ശേഷം
തിരിച്ചു രണ്ടുപേരും,
അടയ്ക്കാനാവാത്ത പടിയരികെ .
പിരിയും മുമ്പ്,
വീട് പറഞ്ഞതും, കവിത തലയാട്ടിയതും
ഒരു കാര്യം , ഒരേ ദിശ.
തുറന്നിടുക,
ഇഷ്ടമുള്ളവർ വരാനും പോകാനുമുള്ള വഴി
ഇല്ലെങ്കിൽ, ഒരാൾ
വരികൊണ്ടു വരിഞ്ഞു വലിച്ചെറിയാൻ പാകം.
മറ്റെയാൾ,
മുറിച്ചു തീരാത്ത കല്ലുപാറ, തൊടിയിൽ.

പറഞ്ഞു നിർത്തിയത്,
പലവിധം എഴുതുന്നുണ്ട് പലരും.
കാണാതെ പോകരുത്,
പല വീടുകളും ഒഴിഞ്ഞു കിടക്കുന്നുമുണ്ട്.
ആളനക്കമില്ലാത്ത കവിതകൾ.

babykongattil@gmail. com

1

One thought on “കവിത, പടിവാതിൽ ഇല്ലാത്ത ഒരു വീടാണ്”

Leave a Reply

Your email address will not be published. Required fields are marked *

4 × 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top