Montage

ബാലന്റെ ബാല്യം

ബാലന്റെ ബാല്യം

സ്‌കൂളിന്റെ വാർഷികത്തിൽ മഹാ പണ്ഡിതന്‍ പ്രസംഗിച്ചു.
‘ഇന്നത്തെ കുട്ടികൾക്ക് ഒരു ബാല്യമില്ല..കഴുത്തിൽ ഇറുക്കിക്കെട്ടിയ ടൈയും,,പാകമല്ലാത്ത ഷു സും ധരിച്ച് ,മുതുക് വളയുന്ന ഭാരിച്ച ബാഗും തൂക്കി ..ചിട്ടയോടെ നടക്കുന്ന മരപ്പാവകൾ.!!സ്‌കൂൾ ബാഗിനകത്ത് ഒരേ നിറത്തിൽ അ ട്ടയിട്ടു വെച്ചിരിക്കുന്ന പുസ്തകങ്ങളെ പോലെ നിർജ്ജിവമായ ബാല്യം.
മാതാപിതാക്കളുടെ ..ജിവിക്കാനുള്ള നെട്ടോട്ടത്തിൽ ..,മക്കളുടെ ബാല്യം മുരടിപ്പിക്കുന്നു.
അവർ നാട്ടുമാവിൻ ചുവട്ടിൽ..കണ്ണിമാങ്ങ കടിച്ചു നടന്നും.,മണ്ണപ്പം ചുട്ടും കളിച്ചും ബാല്യം ആസ്വദിക്കുന്നില്ല.
പുഴയിൽ നീന്തിത്തുടിച്ചു കളിച്ചു രസിക്കുന്നില്ല.
പ്രസംഗം നീണ്ടു.
അദ്ധ്യാപകനായ അഛൻ നിശ്ചയിച്ചു.കുട്ടന്റെ ബാല്യം മുരടിക്കരുത്.
മഞ്ചാടിക്കുന്നിന്റെ ചരുവിൽ അലഞ്ഞു ..,നാട്ടുമാവിൻ ചുവട്ടിൽ കൊത്തതാം കല്ലാ ടി ..,മണ്ണപ്പം ചുട്ടു ..അപ്പുപ്പൻ താടി പറപ്പിച്ചു രസിച്ചോളൂ .
കരുമാടി കുട്ടന്മാരുടെ കൂടെ പുഴയിൽ നീന്തി ത്തുടിച്ചോളൂ .
ബാലൻ ബാല്യം ആസ്വദിച്ചു .
പുഴ വറ്റിയും .,നിറഞ്ഞും ഒഴുകി..
ബാലനെ സ്‌കൂളിൽ ചേർത്തതാൻ കൊണ്ട് ചെന്നപ്പോൾ ,നഴ്‌സറിയിൽ പോകാത്ത ബാലൻ അഡ്മി ഷനുള്ള ഇന്റർ വ്യൂവിൽ തോറ്റു.!
ഭൂ മിയുടെ ആകൃതി ചോദിച്ചപ്പോൾ ..മണ്ണപ്പത്തിന്റെ പോലെയാണെന്ന് പറഞ്ഞു പോൽ.!
വലിയ വീട്ടിലെ കുട്ടികൾ പോകുന്ന സ്‌കൂളിൽ ചേരണമെങ്കിൽ അതൊക്കെ അറിയണം.
പിന്നെ ..,ഹരിശ്രീ പറഞ്ഞുകൊടുക്കാനും ഇന്റർവ്യൂ !കുട്ടനെ നമ്മുടെ സ്‌കൂളിൽ തന്നെ ചേർക്കാം .
കാലം കടന്നു പോയി.
ജിവിതഭാരം ഒറ്റക്ക് ചുമന്ന് ..തളർന്ന അച്ഛൻ പെൻഷൻ വാങ്ങാൻ പുറപ്പെട്ടപ്പോൾ ..ഒരു ഗുമസ്തനെങ്കിലും ആവാൻ കഴിയാത്ത ബാലനെ നോക്കി നെടുവീർപ്പിട്ടു,
വിശപ്പേരിയുന്ന മാസാവസാനത്തിൽ ..ഒരു നുറുങ്ങു കവിത എഴുതാൻ ഉള്ള ശ്രമത്തിൽ മുനിഞ്ഞിരിക്കുന്ന മകനോട് ‘അമ്മ പറഞ്ഞു.
കുട്ടാ ബാലാ.., നിന്നെ ഞങ്ങൾ ഒരിക്കലും വേദനിപ്പിച്ചില്ല .നിന്റെ ബാല്യം മുരടിപ്പിച്ചില്ല.എല്ലാം നിന്റെ ഇഷ്ടത്തിനും അഭിരുചിക്കും വിട്ടു തന്നു.
പക്ഷെ …നീ..!
കുട്ടൻ തലയുയർത്തി.കത്തുന്ന കണ്ണുകളോടെ അമ്മയെ നോക്കി.ഉറക്കെ പ്രതികരിച്ചു.
അതെ..എന്റെ ബാല്യം മുരടിപ്പിച്ചില്ല.പക്ഷെ ജിവിതം മുരടിപ്പിച്ചു !
മറ്റുള്ളവർ പോയ വലിയ സ്‌കൂളിൽ എന്നെ വിട്ടില്ല.എന്റെ പ്രായത്തിലുള്ളവർ ഒക്കെ..ഓരോ മൾട്ടി നാഷണൽ കമ്പനികളിൽ ലക്ഷങ്ങളാണ് സമ്പാദിച്ച്..കാറും,ബംഗ്ളാവും മറ്റുമായി സുഖമായി ജിവിതം ആസ്വദിക്കുന്നത്.അറിയോ.?!
അച്ചൻ തിരിഞ്ഞുനിന്നു. അച്ഛനും അമ്മയും പരസ്പരം നോക്കി.അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
കുട്ടാ..നിനക്കൊരു നല്ല ബാല്യം ഉണ്ടാവട്ടെ എന്ന് കരുതി..ഞങ്ങൾ..
അതെ..നല്ല ബാല്യം!!
മണ്ണപ്പം പോലെ..!
അതിനു പക്ഷെ മറ്റൊരു പകുതികൂടി ഉണ്ട്.അപ്പോഴേ അത് ഉരുണ്ട ഭുമി ആകൂ !
കത്തുന്ന വെയിലിലേക്കിറങ്ങിയ മകനോട് ‘അമ്മ വിളിച്ച് ചോദിച്ചു.
കുട്ടാ … .ബാലാ നീ എവിടെക്കാ ..
അന്ന് ചുട്ടു വെച്ച മണ്ണപ്പമൊക്കെ വിറ്റാൽ കാശ് കിട്ടുമോന്ന് നോക്കാൻ.
ഇവിടെ ജിവിക്കാൻ വേണ്ടത് കാശാണമ്മേ കാശ്.!!

0

ബ്രിജി

brijiwrites@gmail.com View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

fifteen − 9 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top