Montage

കഥ- അപ്ഡേറ്റ്സ്

കഥ- അപ്ഡേറ്റ്സ്

By ജ്യോതിടാഗോർ

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…
അവന്റെ വകയാണ്. എനിക്ക് ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ് ബുക്കിൽ മന:പൂർവ്വം തെറ്റായിച്ചേർത്ത ദിവസം നോക്കി അവനും അയച്ചിരിക്കുന്നു ആശംസ – കാമുകനാണത്രെ!!
രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം. കമ്പ്യൂട്ടർ ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച് ഓഫ് !!
ദേഷ്യം വർദ്ധിച്ചു.
അമ്മയുടെ ഫോൺ അടിച്ച് മാറ്റി, മുകൾ നിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!
ഒരു നിമിഷം ആലോചിച്ചു – 24 അല്ല 42 തന്നെ, 828142…93 !! അതോ 63 ??
ആകെ കുഴങ്ങി. കുറെനേരം തിരിച്ചും മറിച്ചും ആലോചിച്ചിട്ടും
ഓർമ്മ വരുന്നില്ല – അവന്റെ
നമ്പർ ഞാൻ മറന്നിരിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ച് തെല്ലിട നിന്നു. പിന്നെ, ആളനക്കം കേൾപ്പിക്കാതെ താഴെയിറങ്ങി, അമ്മയുടെ ഫോൺ യഥാസ്ഥാനത്ത് വെച്ചു. ഫോൺ ചാർജ്ജ്  ചെയ്യാനായി കുത്തിയിട്ടശേഷം കമ്പ്യൂട്ടർ ഓൺ ചെയ്തു. അവന് മറുപടിയെഴുതി-
“താങ്ക്യൂ  സോ മച്ച് , മൈ സ്വീറ്റ് ഹേർട്ട് “
കൂടെ കുറെ ഹൃദയചിഹ്നങ്ങളും…
jyothitagore@gmail.com
5

5 thoughts on “കഥ- അപ്ഡേറ്റ്സ്”

  1. വർത്തമാനജീവിതാവസ്ഥയിൽ മനുഷ്യബന്ധങ്ങളിൽ സംഭവിച്ച മൂല്യത്തകർച്ച ചുരുക്കം വാക്കുകളിൽ കോറിയിട്ട ഹൃദ്യമായ കുഞ്ഞു കഥ.

  2. നന്നായിട്ടുണ്ട് ജ്യോതി ഈ ഇലക്ട്രോണിക്സ് ലോകത്തിന്റെ ഓരോ പരിമിതികളെ….

Leave a Reply

Your email address will not be published. Required fields are marked *

19 − 11 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top