Montage

കഥ- അരികുജീവികൾ

കഥ- അരികുജീവികൾ

By തസ്മിൻ ഷിഹാബ്‌

മലയാളം പിരീഡിൽ വാസന്തി ടീച്ചർ വ്യാകരണം പഠിപ്പിക്കുകയായിരുന്നു. അതിനിടയ്കാണ് വ്യാകരണത്തിലെ ലിംഗത്തെ ക്കുറിച്ച്‌ ടീച്ചർ പറഞ്ഞത്‌. അലസരായിരുന്ന വിരുതന്മാർ ഗൂഢമായ

ഭാവത്തോടെ ടീച്ചറെ നോക്കി കണ്ണിമയ്കാതെ ഇരുന്നു. അതുവരെ ശിവലിംഗമെന്ന ഒരൊറ്റലിംഗത്തെക്കുറിച്ചുള്ള അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. പിന്നെയും ലിംഗങ്ങളോ..?

വിരസമായ വ്യാകരണത്തെ വായിലിട്ട്‌ ചവച്ച്‌ ഇടക്കിടക്ക്‌ തുപ്പി തെറിപ്പിച്ചുകൊണ്ട്‌ ടീച്ചർ പറയാൻ തുടങ്ങി.

സ്ത്രീലിംഗം, പുല്ലിംഗം, നപുംസകലിംഗമെന്നൊക്കെ…

എല്ലാത്തിലുമുണ്ടല്ലോ ഒരു ലിംഗം

അപ്പോ ആണുതന്നെ കേമൻ. ഞങ്ങൾ ആൺകുട്ടികൾ ഒന്നു ഞെളിഞ്ഞു. അപ്പോഴാണ്‌ ശ്രദ്ധയിൽ പെട്ടത്‌ സ്ത്രീലിംഗമെന്ന വാക്ക്‌. അതൊന്ന് കല്ലുകടിച്ചു. സ്ത്രീക്കും ലിംഗമോ..?

അങ്ങനെ മനസ്സിൽ ലിംഗങ്ങൾ കടിപിടി കൂടാൻ തുടങ്ങി!.

സംശയമിരട്ടിച്ച്‌ തലയ്ക്‌ ഭ്രാന്തായി,

അങ്ങനെയാണ് അടുത്തക്ലാസിലെ

മണിക്കുട്ടിയറിയാതെ

മുത്രപ്പുരയിലൊളിഞ്ഞു നോക്കിയത്‌..

സ്ത്രീലിംഗമെന്താണിങ്ങനെ..!

സ്ത്രീലിംഗമറിഞ്ഞാലുള്ള നോവും അതിന്റെ പ്രപഞ്ചത്തോളമുള്ളവ്യാപ്തിയും

അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്‌…

ഹെഡ്‌ മാസ്റ്ററുടെ റൂമിൽ നിന്നിറങ്ങി കയ്യിലെ ചുവന്നവടുവും കണ്ണീരും അമർത്തിത്തുടച്ച്ആരും അറിയാതെ ഞാൻ ….

വ്യാകരണം വിട്ട്‌ ജീവിതത്തിലേക്കിറങ്ങിയപ്പോൾ ലിംഗങ്ങളുടെ മറവുകളിലിരുന്ന് ആരോ നിലവിളിച്ചു. അതും ഞാൻ തന്നെയായിരുന്നോ…?

thasminka@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

twenty − seven =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top