Montage

കഥ- ഇസ് കാരിയോത്ത യൂദ അങ്ങില്ലായിരുന്നെങ്കിൽ

കഥ- ഇസ് കാരിയോത്ത യൂദ അങ്ങില്ലായിരുന്നെങ്കിൽ

By ഡോ അനിഷ്യ ജയദേവ്

‘ഉണ്ടാകട്ടെ’ എന്ന് മാത്രം പറയുകയും ഈ മുഴുലോകതെയും സൃഷ്ടിക്കുകയും ചെയ്ത തമ്പുരാനേ…

ജീവിതത്തിന്റെ വഴിത്താരിൽ എന്നാണ് നീ എനിക്കൊരു ഉത്തരം തരിക…മന്നാ പൊഴിച്ചതുപൊലെ ഇതിനു ഒരു ഉത്തരം ഈ എനിക്ക്…
പെസഹ – ദുഖവെള്ളി പശ്ചാത്തലത്തിൽ എന്നെ വിടാതെ പിന്തുടരുന്ന മറ്റൊരു ചോദ്യം ഞാൻ ചോദിക്കുന്നു….

ഇസ്കരിയൊത്ത യുദയെപ്പോലെ ശ്രേഷനായ ഒരു അപ്പോസ്തലൻ ഉണ്ടോ..

അയ്യോ അതാ ഒരു കൂട്ടം വിശ്വാസികൾ .
അയ്യോ എന്നെ കല്ലെറിയാൻ വരട്ടെ… ഇതൊന്നു കേൾക്കു .
പ്രവചനങ്ങൾ നിവര്ത്തിയാവേണ്ടതല്ലേ?
ആദം എദനിൽ ചെയ്ത പാപം പരിഹരിക്കപ്പെടാൻ , ഞാനും നിങ്ങളും നിത്യജീവൻ അവകാശമാക്കാൻ യേശു ക്രൂശിക്കപ്പെടുക എന്നത് ഒരു അത്യാവശ്യം ആയിരുന്നില്ലേ…അപ്പോൾ ആ പാപമൊചനകർമം നടപ്പിലാകുന്നതിൽ കർത്താവു വഹിച്ചതിന് തുല്യം പങ്കു യുദ വഹിച്ചില്ലേ …ചുംബനം കൊണ്ട് യേശുവിനെ കാട്ടിക്കൊടുക്കുകയാണോ യുദ ചെയ്തത് ? അടയാളപ്പെടുത്തി കൈമാറുകയല്ലേ? ഒക്കെയും മുന്നിയമിക്കപ്പെട്ടതു…ഇല്ലയിരുന്നെങ്ങിൽ? അപ്പൊ യുദ വിശുദ്ധതയിലെക്കുള്ള എന്റെയും നിന്റെയും ഒരു കിളിവാതിൽ എങ്കിലും അല്ലെ? വാതായനം അല്ലെങ്കിലും !

മറ്റു ശിഷ്യന്മാരിൽ നിന്ന് വിഭിന്നനയിരുന്നു യുദ …മഗ്ദലന യേശുവിന്റെ പാദത്തിൽ തൈലം പൂശിയപ്പോൾ എതിർത്ത് ഓർമയില്ലേ ? അതിന്റെ വില ദാരിദ്രര്ക്ക് പകുത്തുകൊടുക്കണം എന്ന് പറഞ്ഞു? ആത്യന്തികമായി ഒരു വിപ്ലവകാരി ആയിരുന്നില്ലേ അദ്ദേഹം?
നോക്കുക …യഹൂദന്മാർ പലരെയും പോലെ യുദയും റോമൻ ഭരണത്തിൽ നിന്ന് യഹൂദരുടെ മോചനത്തിനായ് കാത്തിരുന്നവർ. മൂന്നു വർഷത്തെ പഠനത്തിന് ശേഷം തെളിഞ്ഞ കാഴ്ചപ്പാടോടെ യേശുവിനെ പിന്പറ്റിയവൻ. അവന്റെ പണപ്പെട്ടി സൂക്ഷിച്ചവൻ . എന്തിനു വേണ്ടി ? ഭാവിയിൽ വരാൻപോകുന്ന ക്രിസ്തുരാജ്യത്തിനു വേണ്ടി…ഒരു പോരാട്ടം വഴി റോമൻ ഭരണത്തെ തകിടം മറിച്ചിട്ട് ക്രിസ്തുവിന്റെ രാജത്വം സ്ഥാപിക്കാൻ ….അതിനു വേണ്ടി തന്നെയല്ലേ സഭാധികരികളോട് negotiate ചെയ്തു 30 വെള്ളിക്കാശു വാങ്ങിയത്…
പെസഹ വ്യാഴാഴ്ച യേശുദേവനെ പിൻചെന്ന സാധാരണക്കാർ എന്തിനു വസ്ത്രം അഴിച്ചു കഴുതക്കുട്ടിമേൽ വരുന്ന വനെ രാജാവിനെ പോലെ വരവേറ്റു? ആത്മികമായ മോചനത്തിനോ …ഒരു ചെറിയ ശതമാനം….ബാക്കി എല്ലാ പേരും ഭൌതിക രാജത്വം തന്നെ കർത്താവിൽ കാത്തു …5 അപ്പം കൊണ്ട് 5000 പേരെ ഊട്ടിയവൻ ..കാനാവിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞക്കിയവൻ…. കുരുടനെയും മുടന്തനെയും സുഖപ്പെടുതിയവൻ .മരിച്ചവനെ ജീവിപ്പിച്ചവൻ …അവന്റെ അനുയായികൾ സാധാരണക്കാരിൽ സാധാരണക്കാറായിരുന്നില്ലേ …ഉറ്റുനോക്കിയത് ആത്മികാചാര്യനെയോ ഒരു രാജാവിനെയൊ…യേശു രാജാവ്, പ്രത്യേകിച്ചു യെരുശലേം ദേവാലയത്തിലെ വാണിഭക്കാരോടുള്ള ഇടപെടൽ…. ഒക്കെ …ആ ഒരു വീക്ഷണത്തിലേക്കു യൂദായെ എത്തിച്ചിരിക്കില്ലേ .

മാത്രവുമല്ല , യൂദായുടെ കണ്ണിൽ യേശു ദൈവപുത്രൻ….അതിനു എത്രയോ തെളിവുകൾ…എത്രയെത്ര അത്ഭുതങ്ങൾ ….ഞാൻ കാണിച്ചു കൊടുത്താലും തന്റെ അഭൌമികമായ കഴിവ് കൊണ്ട് എല്ലാ കെട്ടുപാടുകളും പൊട്ടിച്ചു രക്ഷ നേടാൻ കഴിവുള്ളവൻ…അതുറപ്പാ ക്കാൻ അല്ലെ പത്രോസിനെക്കാൾ കൂടുതൽ നേരം അയാൾ യേശുവേ പിൻചെന്നതു ? യാഥാർഥ്യ ബോധം വന്നപ്പോഴല്ലേ കാശു തിരിച്ചു കൊടുക്കാൻ ശ്രമിച്ചത് ? ഒന്നുമൊന്നും ചെയ്യാനാവാതെ മരണത്തെ പുല്കിയത്?
എല്ലാ പടയാളികളെയും പരീശന്മാരെയും ശാസ്ത്രികളെയും പരാജയപ്പെടുത്തി വിജയശ്രീലാളിതനായി വരുന്ന തമ്പുരാനെ കാത്തു നിന്ന നിങ്ങളുടെ ആഹ്ലാദവും പ്രതീക്ഷയ്ക്ക് വിരുദ്ധമായി കൊല്ലാൻ ഏൽപ്പിക്കപ്പെട്ട നാഥനെ കണ്ട നിങ്ങളുടെ നിസ്സഹായതയും എനിക്ക് എന്നോളം തന്നെ പരിചിതം
അന്ന് യുദ യേശുവിനെ ഏല്പിച്ചു കൊടുത്തില്ലായിരുന്നെങ്കിലോ ? എന്നെയോ നിങ്ങളെയോ പോലെ ജീവിച്ചു യേശുവും മരിച്ചു പോയേനെ. അപ്പോൾ യേശുവിന്റെ ജനന ലക്ഷ്യം പോലെ ശ്രേഷ്ടം തന്നെയല്ലേ യുദ അങ്ങയുടെയും ജന്മം… പിന്നെഎന്തേ നിങ്ങൾ ചതിയനായി എന്നണ്ണപ്പെടുന്നു? നിങ്ങൾ എന്തുകൊണ്ട് ഉദ്ദേശ്യം വെളിവാക്കിയില്ല…
ധാരണകൾ ധാരണകൾ …അതാണ് നിങ്ങളെ അങ്ങനെ ആക്കിയത് ധാരണകളും പ്രതീക്ഷകളും നമ്മെ ഓരോ അവ സ്തയിലേക്ക് എത്തിക്കും. അത് വേര്തിരിച്ചറിയാൻ , വ്യാഖ്യാനിക്കാൻ …ഒന്നും കഴിയുന്നില്ലല്ലോ…
എന്നാലും നീ എനിക്ക് പ്രിയപ്പെട്ട അപ്പോസ്തലൻ …നീ പ്രതീക്ഷകളെ പിന്തുടർന്ന് യാഥാർഥ്യമാക്കാൻ ശ്രമിച്ചു ….
അപ്പോൾ നീ ഒരു വിശുദ്ധ അപ്പൊസ്‌തലനല്ലേ
പൊരുൾ തിരിച്ചു തരാൻ ആരുണ്ട്…

facultyimgdrajdev@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

ten + 4 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top