Montage

കഥ- കരിങ്കാലി

കഥ- കരിങ്കാലി

By T P Venugopalan

‘കൈവിരലുകൾപോലെ,                       പ്രകൃതത്തിലും, പ്രയോഗത്തിലും, പെരുമാറ്റത്തിലും വ്യത്യസ്തരാണ് ഓരോരുത്തരും’, എന്ന മഹത് വചനം കേട്ടതിനു ശേഷമാണ്, ഞാൻ ആളുകളെ വിരൽ വെച്ച് അളക്കാൻ തുടങ്ങിയത്. ചെറുവിരൽ കണക്കെ അരികുചേർന്നും അപകർഷപ്പെട്ടും ചിലർ ശ്രദ്ധയാകർഷിക്കുന്നു. പൊന്നണി വിരലിന്റെ തിളക്കം പോലെ ചിലർ മറ്റുള്ളവരെ നിഷ്പ്രഭമാക്കുന്നു. അംഗരക്ഷകർ ഇരുവശത്തും നിലയുറപ്പിച്ചിട്ടുണ്ടെന്ന ധാർഷ്ട്യത്തിൽ ചിലർ നെഞ്ചുവിരിച്ച്, തലയുയർത്തി………..ചൂണ്ടിക്കാട്ടാനും ചെറുത്തുനിൽക്കാനും ഞാനല്ലാതെ മറ്റാരുണ്ട് എന്ന് ജാഗ്രതപ്പെട്ട് ചിലർ……………എനിക്ക്, പക്ഷേ ഒരു പെരുവിരലാകാനാണ് ആഗ്രഹം.

പിള്ളവിരലുകളുടെ തളളയെന്ന് നെഗളിക്കാനല്ല. ദക്ഷിണയായി ഇലയിൽ പൊതിഞ്ഞു നൽകി ഗുരുഭക്തി ഘോഷിക്കാനല്ല. മറ്റുള്ളവരെ ഞൊട്ടി വിളിച്ച് യജമാനത്തം കാട്ടാനല്ല. ഉടമ്പടിയിൽ ഒപ്പ് ചാർത്തി അവകാശം സ്ഥാപിക്കാനല്ല. എണീറ്റ്നിന്ന് വിജയാശംസകളുടെ ഗൂഢഭാഷ കൈമാറാനുമല്ല.

ജീവിച്ചിരിക്കുന്നതിന്റെ അടയാളം അപരന്റെ കവിളിൽ ചാർത്താൻ എല്ലാവരും തിടുക്കപ്പെട്ട് മുന്നോട്ട് കുതിക്കുമ്പോൾ, ഒന്ന് തെന്നിമാറാൻ, ഒന്ന് ഒഴിഞ്ഞുനിൽക്കാൻ, ഒന്ന് ഒറ്റപ്പെടാൻ….

ടി.പി. വേണുഗോപാലൻ
tpvenugopalantp@gmail.com

2

2 thoughts on “കഥ- കരിങ്കാലി”

  1. മണവാട്ടിയാകാൻ പോകുന്ന പെണ്ണിന്റെ നെറുകയിൽ ചാർത്താൻ, ഒരു നുള്ളു സിന്ദൂരം അണിയിക്കാൻ കൂടി ആ പെരുമയാർന്ന, പുരാണത്തിലെ ആ പേരുകേട്ട പെരുവിരൽ സാക്ഷ്യം വഹിക്കട്ടെ.

  2. മണവാട്ടിയാകാൻ പോകുന്ന പെണ്ണിന്റെ നെറുകയിൽ ചാർത്താൻ, ഒരു നുള്ളു സിന്ദൂരം അണിയിക്കാൻ കൂടി ആ പെരുമയാർന്ന, പുരാണത്തിലെ ആ പേരുകേട്ട പെരുവിരൽ സാക്ഷ്യം വഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

twelve − 11 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top