Montage

കഥ- തനിയാവര്‍ത്തനം

കഥ- തനിയാവര്‍ത്തനം

By M S Akhil

സിദ്ധാര്‍ഥിനോട് കൂടുതല്‍ ചേര്‍ന്നു കിടന്നു .

…അവനൊരു കുട്ടിയെപ്പോലെ ഉറങ്ങുകയാണ് …കണ്ണുകള്‍ പാതി പൂട്ടിയിരിക്കുന്നു. നീണ്ടു വിടര്‍ന്ന പീലികള്‍ വരിയായ് ചായ്ഞ്ഞു കിടക്കുന്നു
അവന്‍റെ ചുണ്ടുകളുടെ വിടവില്‍ നിഷ്കളങ്കമാണ്. നഗ്നമായ കഴുത്തിലെ ചെറിയ കറുത്ത പൊട്ടുകളില്‍ അവള്‍ ചുണ്ടു ചേര്‍ത്തു.
മഴ പെയ്തെങ്കില്‍ ഒരിക്കല്‍ക്കൂടി സൂര്യന്‍ ഒന്ന്‍ താഴ്ന്നു തന്നെങ്കില്‍
ഉസ്താദ് ബിസ്മില്ലാഖാന്‍ വായിക്കുന്ന ഷെഹനായി സംഗീതം ഒഴുകിയെത്തിയെങ്കില്‍…
അവളിങ്ങനെ അവനോടു ചേര്‍ന്ന് കിടക്കുമായിരുന്നു ….
രാത്രിയുടെ ഗന്ധം വാര്‍ന്നൊഴുകുന്ന ചെറിയ രോമങ്ങള്‍ മുറ്റി വരുന്ന മുതുകില്‍ മൂക്ക് കൊണ്ടുരുമ്മി പിന്നെയും എത്രയോ നേരമിങ്ങനെ കിടക്കുമായിരുന്നു ………
നിശ്വാസങ്ങളിലെ ലാഘവത്വം ഒരു കുഞ്ഞിനെ പോലെ അവനെ ഉറക്കുകയാണ്
സിദ്ധാര്‍ത്ഥ മകനേ ഞാന്‍ എന്നാണ് നിനക്ക് കാമുകിയായത്
എനിക്കും നിന്നിലും സകല പ്രപഞ്ചത്തിലും ചുരത്തുന്ന അര്‍ദ്ധ ഗര്‍ഭമായ ആ പൊട്ടിച്ചിരി ഞാന്‍ കേള്‍ക്കുന്നു
ദേവീ …….നീ അവനെ വെറുതെ വിടുക…
ആരോ പറയുന്നു …

അവള്‍ അതുകേട്ടില്ലെന്നു നടിച്ചു .

അമ്മയാണോ

അച്ഛനാണോ

സ്വാര്‍ത്ഥതയുടെ കൈക്കുമ്പിളില്‍ സിദ്ധാര്‍ത്ഥന്‍ ഒളിഞ്ഞു കിടന്നു

തബലയുടെ ശബ്ധത്തില്‍ കാലുകള്‍ ചലിപ്പിക്കുമ്പോള്‍ നീ ഇല്ലാതെ ഞാനുണ്ടാകില്ലെന്ന്
എനിക്ക് തോന്നുന്നു ..

അവള്‍ എഴുന്നേറ്റു
ജനാലകള്‍ തുറന്നിട്ടു
ഉണര്‍ന്നാല്‍ അവന്‍ അങ്ങനെയായിരുന്നില്ല …ചാര നിറത്തിലുള്ള കൃഷ്ണമണികള്‍ ചലിപ്പിച്ച്തു ടുത്ത കവിളുകള്‍ ഒന്നുകൂടി ചുവപ്പിച്ച്
അവളെ യങ്ങനെ നോക്കിയിരിക്കും

സമയം ആറുമണി കഴിഞ്ഞു ….
ഓഫീസില്‍ പോകുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ടതുണ്ട് ….
ദേവി തിടുക്കത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുമ്പോള്‍ ..
അവന്‍ കണ്ണുകള്‍ തുറന്നു
സിദ്ധാര്‍ത്ഥന്‍ തലയിണയില്‍ മുഖമമര്‍ത്തിയിരുന്നു …
ഉറക്കം ശരിയായി വിട്ടിരുന്നോ അതോ താനങ്ങനെ അഭിനയിക്കുകയാണോ എന്ന് അവനു തോന്നി …….
അവന്‍റെ ഓര്‍മ്മകള്‍ ഗംഗയുടെ സമതലങ്ങളില്‍ വ്യാപരിച്ചു………………

തീരത്ത് വഞ്ചിയുടെ ഉള്ളില്‍ കയറിയിരുന്ന് മറുകര തേടാന്‍ വഞ്ചി ക്കാരനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു

ഏയ്‌ പാട്ടുകാരാ നീ പാടൂ

അതെന്തായിരുന്നൂ ……..

പത്മാ നദിയിലെ മുക്കുവാ നീ എന്തിനാണ് എന്നെ പിന്തുടരുന്നത്
വരൂ നിന്‍റെ മീനുകളെ സ്വതന്ത്രമാക്കു
അവ ആഴങ്ങളെ ആസ്വദിക്കട്ടെ ……….

അവള്‍……

ഫ്രിഡ്ജില്‍ നിന്നും തണ്ണി മത്തങ്ങ എടുത്ത്‌ മുറിച്ചു …..പകുതി ഫ്രിഡ്ജിലേക്കു തിരികെ വച്ചു
ചുവന്ന തണ്ണി മത്തങ്ങയുടെ ഒരു ഭാഗം പത്രത്തിലേക്ക് മാറ്റി വച്ചു..
സോഫീയ …നീ നേരത്തെ എഴുന്നേറ്റോ ?
പൂച്ച അവളുടെ കാലില്‍ മുഖമുരസ്സി
പിന്നെ അവളെ ഗൌനിക്കാതെ നിലത്ത് കിടന്നുരുണ്ടു …
സിദ്ധാര്‍ഥ്‌ ……………….
എനിക്ക് പോകാന്‍ സമയമായി എഴുന്നേല്‍ക്കു……
ഇങ്ങനെ ഉറങ്ങരുത് ……..നിനക്ക് ഒട്ടും ആത്മാര്‍ത്ഥത ഇല്ല കുട്ടീ……

രിരിഗാ രിഗാ മഗരിസ ധനീ പാപമാ റിഗാ സാനി സഗപമ മാ ……………….
ജബ് ദീപ് ജലേ യാനാ ……ജബ് ശ്യാം ഫലേ യാനാ…
ഷവറില്‍ നിന്നും ജല ധാര അവളിലേക്ക്‌ വീണു കൊണ്ടിരുന്നു ….
യേശുദാസ് നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു …..
കുറച്ചുകൂടി ഉറങ്ങിയാല്‍ കൊള്ളാമായിരുന്നു …
എന്തൊരു സംഗീതമാണിത്
അവന്‍ കണ്ണുകള്‍ തുറന്നു
അങ്ങനെ തന്നെ കിടന്നു ….
വയലറ്റ് നിറമുള്ള മേല്‍ ഭിത്തി …..ഇളം റോസ് നിരത്തിലെ കട്ടന്‍
സോഫിയ വാലാട്ടി കട്ടിലിലേക്ക് കയറി അതവനെ തൊട്ടുരുമി …..
അവനതിനെ തലോടി
പാടിക്കൊണ്ടിരുന്ന മൊബൈല്‍ ഓഫ് ചെയ്തു
നീ എപ്പോഴാ ഇറങ്ങുന്നത് ?
സിദ്ധാര്‍ത് ഒട്ടും സമയമില്ല ..
നീ ഒന്നെഴുന്നെല്‍ക്ക് …..
ഒരു കിളിക്കൂട്‌ പോലെ ഇരുപതാം നിലയിലെ കുടുസ്സു മുറിയില്‍ നിന്നിന്നും
ചില്ല് ജാലകത്തിലൂടെ അവന്‍ പുറത്തേക്ക് നോക്കി …
പക്ഷികളും വെള്ള മേഘങ്ങളുമില്ലാത്ത ആകാശം …
ദേവി ഒഫീസിലേക്കിറങ്ങി…….ഓടിവന്നു തന്ന ഉമ്മക്ക്‌ പിയേഴ്സ് സോപ്പിന്‍റെ ഗന്ധം ,,,
ഫേസ് ബുക്ക്‌ തുറന്നു വച്ചു………….
ആരുടെയൊക്കെയോ പോസ്റ്റുകള്‍ ………………
ഓടിയകലുന്ന പ്രപഞ്ചം ,….
മാറുന്ന കാഴ്ച
സോഫിയ അവന്റെ കാലുകളില്‍ മുഖമുരസ്സി അവനതിനെ കൈകളില്‍ എടുത്തു തലോടി
സോഫിയാ പരീക്ഷിത്ത്‌ എന്ന പൂച്ചയെയും കുഞ്ഞുണ്ണിയെയും കല്യാണിയേയും ഞാനോര്‍ക്കുന്നു ..
അതൊരു കഥയല്ലേ ….
ഗുരുസാഗരം
നമുക്കൊരു യാത്ര പോകാം ………
ഫറോവോ മാരുടെ കാലത്ത് ,,,,,,ഈന്തപ്പനയുടെ ചുറ്റും മണല്‍ ഭൂമികയില്‍ അവളെ ആസ്വദിക്കാന്‍ ശ്രമിച്ചത്‌
വീഞ്ഞ് കുടിച്ച് ഉന്മത്തനയി നൈലിലൂടെ വഞ്ചി തുഴഞ്ഞത്
പൂച്ചയുടെ ഇന്ദ്രനീല കണ്ണുകള്‍ തിളങ്ങി ……………………..
അവള്‍ അവനോട് സംസാരിക്കാന്‍ തുടങ്ങി ……
ഞാന്‍ ഓര്‍ക്കുന്നു രാജാക്കന്മാരുടെ താഴ്വരയിലെ ക്ഷേത്രത്തില്‍ ‘
ഞാന്‍ ആരാധിക്കപ്പെട്ടിരുന്നു

മധ്യധരണ്യാഴിക്ക് കുറുകെ ഇന്ദ്രനീലം പോലെ ഒഴുകുന്ന ആ വലിയ നദി യുടെ കീഴില്‍
പിരമിഡുകള്‍ക്കും
ഈന്തപ്പനകള്‍ക്കും കീഴില്‍ ……
ഞാന്‍ നിന്‍റെ ദൈവമായിരുന്നു ……………..

സിദ്ധാര്‍ഥാ നീ ഓര്‍ത്തു നോക്ക്
ബാസ്റ്റ്
ദേവതമാരുടെ ദേവത ….

.കിഴക്കന്‍ നൈലിലെ ചെളി നിറഞ്ഞ സമതലങ്ങളില്‍
ഞാന്‍ നിന്നെ കാത്തു സൂക്ഷിച്ചത് ഓര്‍മ്മയുണ്ടോ …..
നീ അവളുടെ മുലകള്‍ ആസ്വദിക്കുമ്പോള്‍ നാഭിയില്‍ ചുണ്ടു ചേര്‍ത്ത് ഉറങ്ങുമ്പോള്‍
നിങ്ങളെ ആരും കണ്ടിരുന്നില്ല
ഒരു മണല്‍ ക്കാറ്റും വന്നു പോയില്ല …
സിദ്ധാര്‍ത്ഥന്‍ പുഞ്ചിരിച്ചു..
ഞാന്‍ അവളെ ഓര്‍ക്കുന്നു ….
ക്ലിയോപാ ട്ര ക്കും മുന്‍പ് …
അവളുടെ കറുപ്പും നദിയുടെ നീലാകാരവും ഞാന്‍ ഓര്‍ക്കുന്നു .
അവന്‍ പൂച്ചയെ മാറില്‍ ചേര്‍ത്തു വച്ചു….
ഇരുപതാം നിലയിലേക്ക് വീശിയ കാറ്റില്‍ അവന്‍റെ ചുരുളന്‍ മുടിയിഴ ചലിച്ചു
ഫോണ്‍ വീണ്ടും മുഴങ്ങുന്നു …….

..ദേവിയാണ്
ഞാന്‍ എത്തി
നീ എഴുന്നേറ്റോ ?
മറുപടി പറഞ്ഞില്ല ….
എപ്പോഴും അവള്‍ മറുപടികള്‍ അര്‍ഹിക്കുന്നില്ലെന്നവന് തോന്നി
ഓരോ തവണ അവള്‍ വിളിക്കുമ്പോഴും ചിലന്തിയുടെ വലയില്‍ അകപ്പെട്ട
ഇരയെപ്പോലെ അവന്‍ നിലവിളിച്ചു ……

ഫോണ്‍ കട്ട്‌ ചെയ്തു

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ …………ഉണ്ണി മേനോന്‍ പാടുന്നു

അച്ഛാ അച്ഛന്‍ എവിടെയാണ് …….ഞാന്‍ അച്ഛനോടൊപ്പം വരുന്നു
എനിക്ക് മടുത്തൂ …
ലോകം ഇങ്ങനെയാണ്…..കുടുക്കി ചങ്ങലയിലിട്ട നായയെപ്പോലെ വാലാട്ടി വാലാട്ടി …..
കടല്‍ തീരത്ത് മഞ്ഞ വെയിലില്‍ ഞാന്‍ അവളെ കാണുന്നു …..
അവളിലേക്ക്‌ ഇനിയും എത്ര ദൂരമുണ്ട് ….

ദേവിയുടെ അച്ഛന്‍ വന്നു..
അയാള്‍ അവനെ രസ്ടോരന്റി ലേക്ക് കൂട്ടിക്കൊണ്ടു വന്നു
സിദ്ധാര്‍ത്ഥന്‍ അപ്പോള്‍ ജോലി കളഞ്ഞു അല്ലേ..
ഈ കാലത്ത് ജീവിക്കാന്‍ ജോലി വേണം ….എല്ലാത്തിനും കാശാണ് …..

എന്‍റെ മകള്‍ക്ക് നിന്നെ ഇഷ്ടമാണ് …
അവള്‍ അങ്ങനെയാണ്,….ഈ കാലത്ത് ഒരുമിച്ച് ജീവിക്കുന്നത് ഒരു പ്രശ്നമല്ല
വിവാഹം എന്നാലും ചിലരെ ബോധിപ്പിക്കലാണ് …
അതുകൊണ്ട്
ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ ….
നാട്ടിന്‍ പുറത്തേക്ക് പോകാന്‍ എല്ലാവര്‍ക്കും ആഗ്രഹമാണ്
ഭാവിയെക്കുറിച്ച് ആലോചിക്കണം ….
ഞാന്‍ പറഞ്ഞല്ലോ …………………..എനിക്ക് എവിടെ ജീവിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല
നീ ദേവിയുടെ ഭാവി നോക്കണം
എന്‍റെ മകളെ കഷ്ടപ്പെടുത്തരുത്….
സംസാരത്തിനിടയില്‍ പ്രതിക്ഷേധക്കാര്‍ കടന്നു പോയി ,,,,ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി
വെറുതെ തെരുവിലൂടെ നടന്നു …
വെയില്‍ ചാഞ്ഞു വീഴുന്ന മരക്കൂട്ടങ്ങള്‍ ….
ഹരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു ……
ഹരീ .
എനിക്കെന്തെങ്കിലും എഴുതണമെങ്കില്‍ …ഇവിടം വിട്ടേ പറ്റൂ
ദേവി എതിര്‍ക്കുമായിരിക്കും ,,,,
,അവളെ ഒറ്റക്ക് വിട്ടേ തീരു ………
അവളിലേക്ക് ചുരുങ്ങാന്‍ എനിക്ക് ആവില്ല ….
അവളുടെ അച്ഛന് ഞാനിവിടെ നില്‍ക്കണമെന്നാണ് ….
എനിക്കാരോടാണ് ഇഷ്ടം …..
ഒരു പ്രേമത്തില്‍ ഞാന്‍ ലയിച്ചു പോകണ മേന്നാണോ
നിനക്കൊര്‍മയുണ്ടോ മൈതാനത് ചുവന്ന വാലുകളുള്ള തുമ്പികളെ നൂലുകളില്‍ ബന്ധിച്ചിട്ടിരുന്നത്….അവ രാത്രിയില്‍ പൂര്‍ണ ചന്ദ്രന്മാരെ ക്കണ്ട്
നക്ഷത്ര ക്കുഞ്ഞുങ്ങളെ ക്കണ്ട് ജീവന്‍ ചോര്‍ത്തിക്കളഞ്ഞത്
ഞാനും ബന്ധിക്കപ്പെട്ടിരിക്കുകയാണ് …..
അസ്തിത്വ ബന്ധനം
അച്ഛന്‍ പറയുമായിരുന്നു ….

കാളി ഘട്ടിലെ ദേവതമാരെ പ്പറ്റി ഹൂഗ്ലിയിലെ വിശുദ്ധ ജലത്തെ പ്പറ്റി ……
അപ്പോള്‍ നീ ഊര് തെണ്ടാന്‍ തീരുമാനിച്ചോ ?
ഇല്ല ഹരീ ചിലപ്പോള്‍ പോയെന്നു വരും
ശരീരത്തില്‍ വാര്‍ധക്യം പൂവിടും മുന്പ് പോണം പോയെ തീരു ……

ജീവിതം എനിക്കൊരു യാത്രയായി തോന്നുന്നു ഹരീ
നിങ്ങള്‍ എന്നെ ഉപേക്ഷിക്കും ,….ചീത്ത വിളിക്കും ,,,
എങ്കിലും എനിക്ക് ഞാനാവാതെ തരമില്ല …
ഹരി ഒന്നും മിണ്ടിയില്ല
റൂമില്‍ ചെന്ന്
പുസ്തകങ്ങള്‍ കയ്യിലെടുത്തു,രണ്ടു കുപ്പായങ്ങളും ഡയറികളും …

ദേവി നിന്‍റെ ഗന്ധത്തെ ഞാന്‍ എന്നും സ്നേഹിച്ചിരുന്നു ,,,,,അവള്‍ക്കായി എഴുതി .

സിദ്ധാര്‍ത്ഥന്‍ തെരുവിലേക്കിറങ്ങി ,,,,,
മഴ പെയ്യുന്ന തെരുവ്
യാത്രയുടെ തെരുവ്

മഴ മഞ്ഞവെയിലിലൂടെ പെയ്തു വീണു ……
പ്രപഞ്ചം നിറയുന്ന മഞ്ഞ വെളിച്ചം ..
അച്ഛാ ആ കഥ പറഞ്ഞു തീര്‍ക്ക്…………………………………………..
ഏത് കഥയാണ് മോനേ..
അച്ഛന്‍ പറയാറുള്ള ആ കഥ തന്നെ
അച്ഛനാ കഥ പറയുമ്പോള്‍ തകരപ്പാട്ടയില്‍ ആരോ കൊട്ടുന്ന ശബ്ദം
കൊട്ടു കേള്‍ക്കുന്നോ ?
കേട്ടു ..കേട്ടു…
അച്ഛന്‍ പുഞ്ചിരിക്കുന്നു …..
അത് ഞാനല്ലേ അച്ഛാ
അതെ മോനെ നീ തന്നെയാണ് …..നീ എത്ര കുഞ്ഞാണ്
നോക്ക് കൃഷ്ണ മണിയുടെ തിളക്കം ……………..
ഞാന്‍ ചിരിച്ചു …………………
ഫോണ്‍ ശബ്ദിച്ചു ഓര്‍മ്മകള്‍ കൂടുകളിലേക്ക്‌ ഓടിയൊളിച്ചു ,,,,,
ഏയ്‌ സിദ്ധാര്‍ത് നിനക്കെന്താ വേണ്ടത് …ഡിന്നറിന്
ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി
ഒന്നു വേഗം പറയു
അല്ലെങ്കില്‍ രാത്രി നമുക്ക് പുറത്തു പോകാം …
നീ തീരുമാനിക്ക്
യാത്ര പറയുമ്പോള്‍ മറ്റൊരാളോട് കൂടി അത് പറയാനുണ്ട്‌
അവന്‍ വീണ്ടും ഫേസ് ബുക്ക്‌ തുറന്നു
…..
കംബോഡിയന്‍ ഗ്രാമത്തില്‍ താനിയ ..അനുജത്തി യാറ്റിനെ പള്ളിക്കൂടത്തില്‍ വിടാന്‍
ഒരുക്കുകയായിരിക്കും
അവളുടെ അച്ഛനും അമ്മയും ഗ്രാമത്തിലെ തങ്ങളുടെ കോഴി ഫാം നോക്കാന്‍ രാവിലെ തന്നെ പോയിരിക്കും ..
താനിയയുടെ പ്രിയപ്പെട്ട പിടക്കോഴി അടയിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു..
അവള്‍ക്ക് അതില്‍ കൂടുതല്‍ പ്രതീക്ഷകളുണ്ട് ,,
എന്തെങ്കിലും കൂടുതല്‍ സമ്പാദിക്കാന്‍ തുനിഞ്ഞിറങ്ങി യിരിക്കുകയാണ് …….ജോലിയില്‍ നിന്നും വരുമാനം തീരെ കുറവാണ്
അവളുടെ ജേഷ്ടന്‍ യുന്‍ കൊറിയയില്‍ പോയിരിക്കുകയാണ് …അവിടെ കച്ചവടം നടത്തി പണം സമ്പാദിച്ചു ഗ്രാമത്തില്‍ തിരിച്ചു വരണമെന്നാണ്
അവന്‍റെ ആഗ്രഹം …. താനിയക്കും പുതുതായി ബിസിനെസ്സ് തുടങ്ങണമെന്നുണ്ട് …
യൂണി വേഴ്സിറ്റിയില്‍ ബാങ്ക് എടുത്ത് പഠിക്കുന്നതിനുള്ള കാരണം അതുമാത്രമാണ്
കാംപോങ്ങ് ചാന്‍ നഗരത്തില്‍ ഒരു ചെറിയ മുറിയിലാണ് കോളേജുള്ളപ്പോള്‍ അവളുടെ താമസം …….
നദീ തീരത്ത് ചോക്ലേറ്റ് ചിപ്സുകളും ,വാനിലയും വില്‍ക്കുന്ന ചെറിയൊരു ജോലിയില്‍ നിന്നും മെച്ചമില്ലാത്ത ഒരു തുക അവള്‍ക്കു കിട്ടുന്നുണ്ട്‌
നഗരത്തിലെ വലിയ ചിലവ് താങ്ങാന്‍ അതവള്‍ക്ക് ആശ്വാസമാണ്
….തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ താനിയ യയെപ്പറ്റി ഓര്‍ത്ത് ഫോണ്‍ ഓണ്‍ ചെയ്തു നോക്കി അവള്‍ എവിടെയാണ് ..
അങ്കോ വാര്‍ ട്ട് ക്ഷേത്രത്തിലെ അവളുടെ യാത്രയെപ്പറ്റി ,അല്ലെങ്കില്‍ നദീ തീരത്തെ വിദേശ സഞ്ചാരികളെപ്പറ്റി ,,,അല്ലെങ്കില്‍ സിയൂ ചാന്‍
എന്നാ അവളുടെ പഴയ കാമുകനെപ്പറ്റി എന്തെങ്കിലും എപ്പോഴും അവള്‍ക്ക് പറയാനുണ്ടാകും
ഓ ഇന്ത്യ ബിഗ്‌ കണ്‍ട്രി ……ഇന്ത്യയെപ്പറ്റിയുള്ള ആദ്യത്തെ അനുഭവം താനി യയില്‍ നിന്നുംഅയാള്‍ അനുഭവിച്ചത്
ഭാവനാപൂര്‍ണമായ ഒരല്‍ഭുതമായാണ് …ഒരു വലിയ രാജ്യം എന്നുള്ള ഭാവപ്രകടനം അവളുടെ മുഖത്തുണ്ടായിരുന്നു
വിളറിയ തൊലിയുള്ള പതിഞ്ഞ മൂക്കും ചെറിയ കണ്ണുകളുമുള്ള ആ കംബോഡിയ ക്കാരി അതുപറയുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ സന്തോഷം കൊള്ളും
നിന്‍റെ പല്ലുകളും ..ചിരിയും മനോഹരമാണ് ഇതായിരിക്കും അവന്‍റെ മറുപടി ..
ദേവിക്കും താനിയയ്ക്കും ഇടയിലുള്ള വ്യത്യസങ്ങള്‍ എന്തൊക്കെയാണെന്ന് അയാള്‍ അത്ഭുതപ്പെട്ടൂ…..
അയാളും ദേവിയും നിരന്തരം കലഹിച്ചിട്ടുണ്ട്…

വിവാഹം ഒരു ബന്ധനമാക്കി മാറ്റിയതില്‍ അയാള്‍ക്ക് അവളോട്‌ ദുഃഖം മാത്രമേ തോന്നുന്നുള്ളൂ ………………………..
ദേവി ആത്മാര്‍ഥതയോടെ സ്നേഹിച്ചു ….
പക്ഷെ സ്വാര്‍ത്ഥതയുടെ വിത്തുകള്‍ മുളച്ചു പൊന്താന്‍ തുടങ്ങി
അവ ഋതു ഭേതങ്ങളില്ലാതെ വന്നു ..
കാല ബോധമില്ലാത്ത മാനസിക ഉത്സവങ്ങള്‍
പക്ഷെ അവള്‍ അപ്പോഴും എന്നെത്തെക്കാളും
മാറി
സിദ്ധാര്‍ത്ഥന് താനിയയുമായി പ്രേമം ഒരിക്കലുമുണ്ടായില്ല …….ദേവിയുമായും അതുണ്ടാകില്ലെന്നു തീര്‍ച്ചയായിരുന്നു
അയാള്‍ക്ക് ലഭിക്കേണ്ടത് ലഭിക്കാതെവന്നിരുന്നു …..
യാത്രക്ക് ഒട്ടും വൈകിക്കൂടാ…
ഡിന്നറിനു കാത്തു നില്‍ക്കാതെ സിദ്ധാര്‍ത്ഥന്‍ ഇറങ്ങി നടന്നു …
ദേവിയെ വിളിച്ചു
ഞാന്‍ പോകുകയാണ് എന്ന് മാത്രം പറഞ്ഞു ……
ഉപേക്ഷിച്ചു പോവുക തെറ്റാണ് ….പക്ഷെ പോയെ പറ്റൂ ആത്മാവിലെ ദാഹം …………………..
ഞാന്‍ ആരാണ് ……മഹര്‍ഷി രമണന്റെ ആത്മഗതം …..
ഞാന്‍ ശരീരമോ മനസ്സോ ഒരിക്കലുമായിരുന്നില്ല ……ഞാന്‍ തന്നെയായിരുന്നു പ്രപഞ്ചവും ഈ ലോകവും ………………..
സൂഫി സംഗീതം അലയടിക്കുന്ന വഴികള്‍ …………….
അച്ഛാ ഞാനിറങ്ങി നടക്കുകയാണ് ,…….
സിദ്ധാര്‍ത്ഥ മകനെ യാത്രകള്‍ ആരംഭമാണ് …..
ബാസ്റ്റ് മാര്‍ജാര ദേവത അവനെ അനുഗ്രഹിച്ചു ….
ഏതോ കാലത്ത് ഏതോ ജന്മത്ത് നീ എന്നെ പൂജിച്ചതിനുള്ള പ്രതിഫലം ………………
….ഞാനിതാ യാത്രയാകുന്നു ….അവന്‍ പതുക്കെ ചലിച്ചു

ms_akhl@yahoo.com

0

Leave a Reply

Your email address will not be published. Required fields are marked *

9 − six =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top