Montage

കവിത- നിറങ്ങൾ

കവിത- നിറങ്ങൾ

By C S Xavier

കറുപ്പും വെളുപ്പും
രണ്ട് നിറങ്ങളല്ല
അവ കാലങ്ങളാണ്.

വെളുത്ത ‘രാവി ‘ ലെ
മയക്കുന്ന കറുപ്പിൽ
പിടയുന്ന കനവുകൾക്കും

കറുത്ത ‘പകലി ‘ ലെ
കാമിക്കുന്ന വെളുപ്പിൽ
ഉടയുന്ന കരളുകൾക്കും

ഇന്നലകളെപ്പോലിന്നും
കണിയായും കാണിയായും
കാല നിറങ്ങൾ രണ്ടുമാത്രം.

അടിമയുടെ വെളുപ്പിലും
ഉടമയുടെ കറുപ്പിലും
നിറങ്ങളുടെ ഗതകാലം.

പെണ്ണിന്റെ  കുളിരിലും
കുരുന്നിന്റെ കുരുതിയിലും
നിറങ്ങളുടെ വർത്തമാനം

വെളുപ്പ് കീഴാളിയും
കറുപ്പ് മേലാളിയും
കാലത്തിന്റെ നിറവിന്യാസം.

cheeramthara@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

13 − 7 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top