Montage

കവിത- സവിനയം സലാം

കവിത- സവിനയം സലാം

Dr. A.P. J.അബ്ദുൽ കലാമിനു സമർപ്പണം
By ദിനീഷ് വാകയാട്

സ്വപ്നത്തിന് പുതിയൊ-
രർത്ഥമേകി,
ചിറകു വിടർത്തിപ്പറന്ന്
സ്വപ്ന സഞ്ചാരിയായി,
ഭാരതീയർതൻ പുതു
സ്വപ്ന നിദാനമായി….!
ജീവിതം മറന്ന്,
ജീവിയ്ക്കാൻ മറന്ന്,
ജനനിയ്ക്കു സമർപ്പണം…,
ജീവിതാന്ത്യം വരെ!

ഭാരതരത്നമേ നീ,
ശോഭിച്ചു ശോഭിപ്പിച്ചു,
യശസ്സ് വാനിലും മേലെ –
യുയർത്തി പ്പറത്തി,
സ്നേഹസാമ്രാജ്യം
പടുത്തുയർത്തി….!!

‘പതി’യാവാതെ നീ
‘പതി’യായി ‘രാഷ്ട്രപതി’യായി,
വഴികാട്ടിയായ് നേർ – .
വഴികാട്ടിയായ്,
അറിയിച്ചു നീ
ഒരു ‘പതി’തൻ സ്നേഹം,
‘രാഷ്ട്രപതി’തൻ കർത്തവ്യം,
പിതാവിൻ വാത്സല്ല്യ ഭാവം….!!

കൃതാർത്ഥയായാവാം ഭാരതാംബ
നിന്നവതാരം ഇടയ്ക്കവസാനിപ്പിച്ച്
നീ പോലുമറിയാതെ
നിന്നെ തിരിച്ചു വിളിച്ചതും….
കർമ്മ നിരതനായ്ത്തന്നെ,
പുഞ്ചിരിച്ചും കൊണ്ട്,
നീയങ്ങുപോയതും…..!

നിന്നെളിമ നിൻസന്മനസ്സ്,
നിൻ ജീവനശൈലി,
നിൻ ഹൃദയത്തിൽ നിന്നും
വിടരുന്നൊരാ പൂപ്പുഞ്ചിരി,
മായില്ലൊരിയ്ക്കലും….!!

കാലപുഷ്പങ്ങളെത്ര
കൊഴിഞ്ഞാലും നിൻ്റെ
മാറ്റ് കൂടും, നീ മരിയ്ക്കുകില്ല,
നീ തുടിയ്ക്കും ഹൃദയമിടിപ്പായ്,
ഹൃദയതന്ത്രികളിലെന്നും
നിൻ മണിവീണ ശ്രുതിയുണരും,
ജനമതേറ്റു പാടുമെന്നും
ലോകാവസാനം വരെ…..!
ജനമതേറ്റു പാടുമെന്നും
ലോകാവസാനം വരെ……!!

dineeshvakayad@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

19 + ten =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top