Montage

പുരസ്കാരം

പുരസ്കാരം

പയ്യന്നൂർ വിനീത് കുമാർ

അന്ന്
വാക്കുകൊണ്ട് നട്ട മുൾച്ചെടികൾ
കാലങ്ങൾ പിറകിലേക്ക്
വേര് ചുറ്റി
ആദർശങ്ങളുടെ കുപ്പായം തുന്നി

മിടിപ്പുകൾ മൂടിവച്ചു
കൺഗോളങ്ങളിലേക്ക് വീശിയ
വെളിച്ചത്തിലിരുണ്ട് തേങ്ങിയ
മനസ്സ് ചാഞ്ഞുപോയി

ഇന്ന്
ചെറുതിനാൽ പിടിച്ചുവച്ച
വലുതുകൾ തെറ്റുമൂളുന്നു
ഇരുണ്ടപകലുകൾ
കൺമുന്നിൽ നൃത്തംചെയ്യുന്നു

ചത്വരത്തിനുമേൽ പതിച്ച
വാക്യങ്ങൾ നഗരംചുറ്റുന്നു
തെരുവീഥികളിൽ കൈകൾനീട്ടി
പിച്ചതെണ്ടുന്നു

നാളെ
വരിയൊപ്പിച്ച് കളഞ്ഞു
പോയവാക്കുകൾ വായിൽ
ചവച്ചരച്ച് വീർക്കും
തെരുവാടുകൾ,ശ്വാനൻമാർ

കാലിൽ പുഴുത്ത പാടുകൾ
വിരലിൽ തൂമ്പത്തഴമ്പുകൾ
കൃഷിയിൽ കുളിച്ചുകയറി
ചേറുപുതപ്പിനടിയിൽ ചാഞ്ഞേക്കും

പിന്നെയും
എവിടെയോ കണ്ടു
ചെളിയിൽ കുതിർന്ന് ഒരു വാക്ക്

അത്
പ്രതീക്ഷയുടെ വിത്തുകൊട്ട

ചുവന്നതുണിയിൽ
വെളുക്കനെ ചിരി ,
അതെവിടെ നിന്നോ
വന്നെന്റെമേൽ പൊന്നാട ചുറ്റുന്നു

0

പയ്യന്നൂർ വിനീത് കുമാർ

രചനാരംഗത്തെ പേര്: പയ്യന്നൂർ വിനീത് കുമാർ

കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ സ്വദേശി. പാലക്കാട് കരിയർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ്,ചീമേനി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഭാരത സർക്കാരിന്റെ യുവജന കാര്യ കായിക മന്ത്രാലയത്തിനുകീഴിൽ നെഹ്റു യുവ കേന്ദ്രയിൽ രണ്ട് വർഷത്തെ വോളന്ററി സേവനത്തിനുശേഷം ഇപ്പോൾ കണ്ണൂരിലെ ഒരു സ്വകാര്യ ഹ്യൂമൻ റിസോഴ്സ് കൺസൽറ്റൻസി സ്ഥാപനത്തിൽ ജോലി.

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

fifteen − four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top