Montage

ഭദ്ര

ഭദ്ര

Bijesh Kunnath

തൃസന്ധ്യക്ക് വിളക്ക് വെയ്ക്കാൻ പോകുനേരം…. അമ്മമ്മയുടെ സാരിതലപ്പിനുള്ളിൽ ഒളിച്ച് ഒളിച്ച്….
ഒളികണ്ണിട്ട് നോക്കുന്ന കണ്ണുകളിലെ ഭയത്തിന്റെ ചെറു തരിപ്പായിരിന്നു പാമ്പ്ക്കാവിലേക്കുള്ള ആദ്യ യാത്രകളുടെ ഓർമ്മ…. പിന്നീട് എപ്പോഴാണ് എന്റെ സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും എല്ലാം കൊട്ടാരമായി അവിടം മാറിയന്തെന്ന് അറിയില്ലാ,
സന്ധ്യക്കപ്പുറം നിലാവ് വരാൻ കാത്തിരിക്കുന്ന രാവിനേ പോലെ കാത്തിരിന്നിട്ടുണ്ട് അവധികൾക്കായ്…
അച്ഛമ്മടേന്ന് എന്നും വഴക്ക് കേൾക്കും.എത് നേരം ചെക്കന് പാമ്പ്ക്കാവിനവാടാ അതൊന്നും നല്ലതല്ലാ,വല്ലതൊക്കെ ശരീരത്തിക്കേറിട്ട്…
” കേറിയാ എന്താ?
ഞാൻ ന്റെ ശരീരത്തില് ഫ്രി ആയി താമസിപ്പിക്കും”
എന്തൊക്കെ അനർത്ഥങ്ങളാ ന്റെ കൃഷ്ണാ ഇനി ഉണ്ടാവണേന്നും പറഞ്ഞ് കൃഷ്ണൻ ഇബ്രാതിരിയെ വിളിപ്പിച്ച് ചരട് ജപിച്ച് കൈയിൽ കെട്ടി തരും…. ചന്ദനത്തിന്റെ ഭസ്മത്തിന്റെ യും ഒക്കെ കൂടിചേർന്നൊരി വാസനയാ അതിന്…ഇക്ക് വലിയ ഇഷ്ടായിരിന്നു അത്, ആ ചരട് കെട്ടാൻ വേണ്ടിയാ ഞാൻ അച്ഛമ്മയോട് തർക്കുത്തരം പറയണത് തന്നെ.
”ഹ ഹ ഹ ഈ ജയമാമയുടെ ഓരോ വട്ടുകളെ”
”ഒന്നാലോജിച്ചാ ജീവിതം തന്നെ ഒരുവട്ടല്ലേ കുട്ടി, ആ…. ഓരോ കാലഘട്ടത്തിൽ ഓരോ വട്ടുകൾ.. അച്ഛമ്മ പോയി, ആ ചന്ദന വാസനയും…
അല്ലാ നീ വീട്ടില് വിളിച്ച് പറഞ്ഞോ?
വരാൻ വൈകുംന്ന്”?
”അതൊക്കെ എപ്പളേ പറഞ്ഞു, ഒരു നിർബന്ധുല്ലാ വരണംന്ന്,നാളെ വന്നാലും മതീന്ന് പറഞ്ഞു, ജയമാമയുടെ അവിടെയാന്ന് പറഞ്ഞാ അച്ഛനും അമ്മയ്ക്കും പിന്നെ നോ ടെൻഷൻ ”
”അതയതേ ഇങ്ങോട്ടാണെന്നും പറഞ്ഞ് ഇറങ്ങി ഇടയ്ക്ക് ഫ്രണ്ട്സിന്റെ കൂടെ നാടുചുറ്റലും ല്ലേ നുണചിപ്പാറു….. “
”. ഇപ്പോഴല്ലേ പറ്റു ജയാമേ ഇതൊക്കെ…?”
” അതുശരിയാ… പിന്നെ എത്ര വലുതായി… എത്ര സ്വാതന്ത്ര്യം കിട്ടിയാലും, ഈ പ്രായത്തിലേ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സ്വപ്നങ്ങളും അത് സാധിക്കാതെ വന്നാ അത് എന്നും ഒരു നഷ്ട്ടായി ഉള്ളില്ലങ്ങനേ…
”ആ സാഹിത്യം വന്നു തൊടങ്ങി, സാഹിത്യം വന്നു”
“ഒന്ന് പോടി പെണ്ണേ”
”ഞാ ഒരു കാര്യം ചോയ്ക്കട്ടെ ജയാമേ”?
”ന്താ ഒരു മുഖവുരയൊക്കെ “?
നീ ചോദിക്കടി പെണ്ണേ”
”ജയാമക്ക് ബോറടിച്ച് തുടങ്ങിയോ ഈ ഒറ്റയ്ക്കുളള ജീവിതം…. ആ വലിയ ജോലി ജിവിതം ഒക്കെ ഉപേക്ഷിച്ച് നാട്ടിൽ വന്നത് തെറ്റായി പോയിന്ന് തോന്നുണ്ടോ?
വല്യച്ഛാച്ചൻ പോയി, വല്യമ്മുമ്മേ ജയാമയും ഈ വീടും, നാളെ…..?”
“നാളെ ഒരു ദിവസം അമ്മയും പോവും.
അറിയാം,
അച്ഛനും അമ്മയും ആ നഷ്ടം അത് എത്രമത്തെ വയസ്സിലെങ്കിലും അതൊരു ശൂന്യത തന്നെയാണ്… പിന്നെ നീ എത്രത്തോളം വിശ്വസിക്കും എന്നറിയില്ലാ.
പക്ഷേ, ഈ നിമിഷം വരെ എനിക്ക് മടുപ്പ് തോന്നിയിട്ടില്ലാ ഞാൻ എടുത്ത തീരുമാനം തെറ്റെന്നും തോന്നിട്ടില്ലാ, നാളെ തോന്നുകയും ഇല്യാ….”
”ഒറ്റയ്ക്കിങനെ….ജയമാമ…..”
”ഇന്നത്തെ കുട്ടികൾക്ക് എത്രത്തോളം മനിസ്സലാവും എന്നെനിക്കറിയില്ലാ.
ഈ വീടും അകത്തളവും വരാന്തയും കാവും ഇതൊക്കെ എനിക്ക് തരുന്ന സന്തോഷവും സുരക്ഷിതത്വവും ലോകത്ത് ഒരു കോണിനും എനിക്ക് തരാൻ കഴിയില്ല്യാ.
ഓർമ്മകളുണ്ടെടി… ഒരായിരം ഒറ്റയ്ക്കായാലും ഓർക്കാൻ പാകത്തിനുള്ളിലുള്ള ഓർമ്മകളും സന്തോഷങ്ങളും ആഘോഷങ്ങളും….. “
“പ്രേമവും…. അതൂടി ചേർക്ക്…. ”

“ഒന്ന് പോടി…..
അല്ലാ പതിവില്ലാതെന്താ പ്രേമത്തേ കേറി പിടിക്കാൻ, വല്ലത്തും കേറി ഉള്ള കൊളത്തിയോടി”?
” പിന്നെ പിന്നെ…. ഞങ്ങൾ ന്യു ജെൻ വളരെ സ്പീഡ് ആൻ സ്മാർട്ട് ആണ് ജയാമേ…. ഒരാളോട് ഇഷ്ടം തോന്നിയാ അത് അങ്ങ് പറയും തിരിച്ചു നോ ആണോ കിട്ടിയേ. ആ ചാപ്റ്റർ അവിടെ തീർന്നു, അല്ലാതെ ഒരാളെ ഓർത്ത് ലൈഫ് മുഴുവൻ ഇങ്ങനെ”
“ടീ…. ടീ വേണ്ടാ…. ”
” ഞാൻ കാര്യയല്ലേ പറഞ്ഞേ ഞാനും കേട്ടിരിക്കുണു. പ്രേമം.
അജ്ഞാത കാമുകി …. നഷ്ടം… ഒറ്റയക്കു്ള്ള ജീവിതം”
:നീ പറഞ്ഞത് ശരിയാ.
ഒരാളോട് ഒരിഷ്ടം തോന്നിയാ… അത് അങ്ങ് അറിയിച്ചേക്കണം,സ്വപ്നങ്ങൾ കൊണ്ട് ഉള്ളിൽ കൊട്ടാരം പണിത്, ഒടുക്കം ശുന്യതലായിരിന്നു സ്വപ്നങ്ങൾ നെയ്ത് കൂട്ടിയത് എന്നറിയും നേരം…….
നമ്മുക്ക് ചുറ്റുമുള്ള ലോകത്ത് മുഴുവൻ വസന്തം വിരിയിക്കാൻ പ്രണയത്തിന് കഴിയും…. ഓരോ മണൽ തരിപോലും നമ്മളെ ശ്രദ്ധിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ പ്രണയത്തിന് കഴിയും…
ഈ ലോകത്ത് ഞാൻ മാത്രം ഒറ്റയ്ക്കായി എന്ന തോന്നലുണ്ടാക്കാനും പ്രണയത്തിന് കഴിയും..
വസന്തം അസ്തമിച്ച് മനസ്സിനെ വറ്റിവരണ്ടുണക്കാനും പ്രണയത്തിന് കഴിയും….
നീ എന്താടി ഒന്ന് പറയാത്തേ…?
ജയാമ പറ ഞാൻ കേൾക്കുവല്ലേ…
ജയകൃഷ്ണൻ ഉമ്മറത്തേ തിണ്ണമേൽ ഒന്നും കൂടി ചാരി ഇരിന്നു…. പതുക്കെ കണ്ണുകളെ സർപ്പ്ക്കാവിന് വശത്തേക്ക് പായിച്ചു
വായനയും പുസ്തകകെട്ടുകളും കൊണ്ട് സർപ്പക്കാവിലേക്കുള്ള യാത്രകളെല്ലാം അവളെ കാണാനായിരിന്നു.
ചെമ്പകപൂക്കളെ തേടി വരുന്ന അവളെ കാണാൻ സംസാരിക്കാൻ….
ഭുവനേശ്വരി പൂജയ്ക്കും സർപ്പക്കളത്തിനും ഉറക്കം ഉഴിച്ച് കാത്തിരിന്നുത് ഇമവെട്ടാതെ അവളെ നോക്കി ഇരിക്കാനായിരിന്നു….
വിളക്ക് വെക്കാൻ തൃസന്ധ്യയ്ക്ക് കാവിലേക്ക് കടന്നു വരുന്നേരം അവളുടെ നെറ്റിയിലേ ചുവപ്പ് സുര്യനിലേക്ക് എന്റെ ലോകം ചുരുങ്ങി ചുരുങ്ങി പോകുമായിരിന്നു.
പക്ഷേ,കഴിഞില്ലാ. ന്റെ ലോകം ഞങ്ങളുടെത് കൂടി ആക്കാൻ നിന്റെ ജയമാമക്ക് കഴിഞില്ല്യാ….
ദാ….. ഇവിടെ….
ഇങ്ങനെ ഓർമ്മകളിൽ….
പരിഭവവും നഷ്ടമ്പോധവും ഇല്ലാതെ…
”കഴിഞ്ഞില്ലേ രണ്ടാളുടെ വർത്താനം….
ആ കുട്ടിക്ക് കൂടി നിന്റെ വട്ടുകൾ പറഞ്ഞോട്ടത്തോ നീ”
”ഞാൻ ഇങ്ങനെ സാഹിത്യ ക്കാരന്റെ സാഹിത്യം കേട്ടിരുന്നല്ലേ വല്യാമ്മമ്മേ”
” ഉവ്വ ഉവ്വാ…. കഴിക്കാൻ വന്നിരിക്ക് രണ്ടാളും…
ഞാ വിളമ്പളാം…..”
“അമ്മ വിളമ്പ് ഞങ്ങൾ ദാ വന്നു”
“ജയാമ്മേ…..”
”ആ നീ ഉറങ്ങിയില്ലേ ഇതുവരെ….
ഞാൻ ഈ പുസ്തകം വായിച്ച് അങ്ങ് ഇരിന്നു.നേരം പോയതറിഞ്ഞില്ല്യ….
”’ഒരുപാട് ഇഷ്ടായിരുന്നല്ലേ ന്റ അമ്മേ…. അല്ലാ…. ഇന്നും ല്ലേ…”
” നീ അവളോട്….?”
” ഈ ജന്മത്തിൽ ജയമാമയുടെ ഇഷ്ടം അറിയാനുള്ള ഭാഗ്യം ന്റെ അമ്മയ്ക്കില്ലാ… പറഞ്ഞില്ലാ…. പറയുകയുല്ലാ…
തന്റെ കൈയിലിരിന്ന പുസ്തകം താഴെക്ക് തെറിച്ച് വീണുപോയത് ജയകൃഷ്ണൻ അറിഞ്ഞില്ലാ….

13

Bijesh Kunnath

Bijesh is from Palakkad, Kerala. He is Management Graduate and is in Travel & Tourism business.

View All Authors >>

13 thoughts on “ഭദ്ര”

  1. തറവാടും കാവും ഭദ്രയും … നന്നായിട്ടുണ്ട് … God bless

  2. ഒരുപാട് കാലം പുറകോട്ട് പോയി കാവും നാടും എല്ലാം … ഇഷ്ടം

  3. വള്ളുവനാടൻ ശൈലിയേയും , വിരഹത്തെയും സമംചാലിച്ച രചന..ഇഷ്ടം ❣️

  4. “ഈ ലോകത്ത് ഞാൻമാത്രം ഒറ്റയ്ക്കായി എന്നതോന്നലുണ്ടാക്കാൻ പ്രണയത്തിനുമാത്രമേ കഴിയൂ” എന്ന ഒരൊറ്റവരിയിലൂടെ ഒരായുസ്സിന്റെമുഴുവൻ ചെമ്പകപ്പൂമണമുള്ള ആർദ്രമായ പ്രണയം അനുഭവവേദ്യമാകുന്നു.. ഇഷ്ടം എഴുത്ത്.. ❤

  5. ഒരു കുഞ്ഞു നൊമ്പരംബാക്കിയാവുന്നു വായിച്ചുതീരുംനേരം …good wrk❤️

    1. വായിക്കാൻ മാത്രമല്ലാ മനസ്സിൽ കാണാൻകൂടി കഴിഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *

seventeen + 17 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top