Montage

വിശപ്പ്

വിശപ്പ്

അജിത പ്രസന്നകുമാർ

സാധാരണ വിജനമായ വീട്ടിലേക്കുള്ള ഇടവഴിയിൽ ഇന്ന് നല്ല തിരക്ക്.

ഓടുന്ന ആളുകൾ തന്നെ നോക്കി അടക്കം പറയുന്നപോലെ.

വിശപ്പിന്റെ വിളി കാരണം, തല കുനിച്ച് വേഗത്തിൽ നടന്നു.

വീടിന്റെ മുൻപിലെ വളവിൽ വെച്ച് തന്നെ നീളത്തിൽ വലിച്ചു കെട്ടിയ നീല തർപ്പൻ കണ്ടു.

ഒരു ആന്തൽ.

ചുമന്ന കസേരകളും ഡെസ്ക്കുകളും അതിന്റെ ആക്കം കൂട്ടി.

ഉമ്മറപ്പടിയിൽ കത്തിച്ചു വെച്ച വിളക്കിനു സമീപം അമ്മയെ കണ്ടപ്പോൾ കാര്യം മനസ്സിലായി.

എവിടെയോ ഒരു പിടിവലി.

നേരെ അടുക്കളയിലേക്ക് നടന്നു.

അടച്ചു വെച്ചിരിക്കുന്ന കഞ്ഞികലം തുറന്ന്, ഒരു പിടി ചോറ് പാത്രത്തിലേക്ക് ഇട്ടു.

കറി ഒഴിച്ചു.

അടുക്കള വാതിൽ പടിയിൽ ഇരുന്ന് ചോറുണ്ട് എഴുന്നേൽക്കുമ്പോൾ, കണ്ടത് കരഞ്ഞു വീർത്ത അമ്മയെയാണ്..

കൈ കഴുകി, ഞാനും അമ്മയുടെ അടുത്തു ഇരുന്നു.

0

അജിത പ്രസന്നകുമാർ

കോട്ടയം തിരുവഞ്ചൂർ സ്വദേശിനി. അച്ഛൻ: പ്രസന്നകുമാർ അമ്മ: കനകമണി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലും മണർകാട് സെന്റ് മേരീസ് സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭാസം. കോട്ടയം സി എം എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം. ഹൈസ്കൂൾ കാലം മുതൽ വായനയിൽ താല്പര്യം. ബിരുദത്തിനു ശേഷം എഴുത്തിലും ശ്രദ്ധ പതിപ്പിക്കുന്നു. ഇപ്പോൾ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായി ജോലി ചെയ്യുന്നു.

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

10 − four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top