Montage

2 കവിതകൾ

2 കവിതകൾ

By ജീഷ്മ .എ

പേരിടാൻ മറന്നു പോയി
“““““““““
ഇന്നലെ ഉണ്ടായ നഷ്ടങ്ങൾ

നാളെത്തെ നേട്ടങ്ങളാകുമ്പോൾ
ഉറപ്പിക്കാം,
വിജയത്തിനധിദൂരമില്ലെന്ന് .

നഷ്ടങ്ങളാണെന്നും _ സ്മൃതികൾ.
എങ്കിലും,
പ്രചോദനമേകുന്നു, ഒരു നല്ല- ഉയിർത്തെഴുന്നേൽപ്പിനായി .
നിർദ്ദേശമേകുന്നു, ഇനിയൊരു- തോൽവിയുണ്ടാവാതിരിക്കാൻ.

നീട്ടി വെയ്ക്കാതിരിക്കുകയി -ന്നത്തെ ജീവിതം,
നാളെയൊരു പക്ഷേ- വെടിഞ്ഞെന്നു വരാമി- ഹലോകവാസം.

ഓർക്കുക,
കയ്യിലുളളതിനേ മാത്രം നാളെയെന്നതു മിഥ്യ-
ഇന്നലെയെന്നതൊരോർമ്മ.

 

പെണ്ണിര
“““
തല്ലിക്കൊഴിക്കുന്ന പൂവിനും പെണ്ണിനും കാമാത്തിപുരത്തൊരു സ്ഥാനമുണ്ട്.
കാമാഭ്രാന്താലെ പശി മാറ്റും ഉടലുകൾ ചന്തച്ചരക്കായി അമ്മയും മാറുന്നു.
ഉന്തി നിൽക്കും മാംസഭംഗികൾ ശാപമായ് ചന്ദനത്തിരിപോലെ
എരിയുന്ന ജന്മങ്ങൾ .
പെങ്ങളും, പിറക്കുന്ന പെൺമക്കളും ഇന്ന് പച്ച മാംസങ്ങളായ് പാനപാത്രങ്ങളിൽ,
തെരുവോരങ്ങളിൽ .
താലിച്ചരടിൽ ഇരുട്ടു പടരുമ്പോഴും
ജാതകദോഷമെന്നാരോ പുലമ്പുന്നു.
പേറെടുക്കാനെത്തും പറച്ചിയും പറയുന്നു; പെണ്ണെങ്കിൽ പാപമാണെങ്കിൽ പുണ്യവും
ഇടനാഴിയിലിടറിയാ വാക്കുകൾ മരിക്കുന്നു
ഇടനെഞ്ചു പിളർക്കുന്നു കഴുകന്റെ കണ്ണുകൾ
മണ്ണിര പോലെന്നും ഇഴയുന്ന ജന്മങ്ങൾ
ഇരയായി മാറിയാമണ്ണിലടിഞ്ഞീടുന്നു.

jeeshma400@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

thirteen − two =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top